പിതാവിന് നഷ്ടങ്ങൾ സംഭവിച്ചു; വീടുവരെ പോകുന്ന ഘട്ടമെത്തി- ആമിർ ഖാന്റെ കുട്ടിക്കാലം
text_fieldsഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് ആമിർ ഖാൻ. നടന്റെ ഏറ്റവും പുതിയ ചിത്രമായ ലാൽ സിങ് ഛദ്ദ ഓഗസ്റ്റ് 11ന് തിയറ്ററുകളിൽ എത്തുകയാണ്. നാല് വർഷത്തിന് ശേഷമാണ് ഒരു ആമിർ ചിത്രം റിലീസിനെത്തുന്നത്. വിവാദങ്ങളും വിമർശനങ്ങളും ചിത്രത്തെ ചുറ്റിപ്പറ്റി നടക്കുന്നുണ്ടെങ്കിലും വലിയ പ്രതീക്ഷയാണ് ലാൽ സിങ് ഛദ്ദ നൽകുന്നത്.
തൊട്ടതെല്ലാം പൊന്നാക്കുന്ന ആമിർ ഖാന്റ ബാല്യകാലം വളരെ കഷ്ടതകൾ നിറഞ്ഞതായിരുന്നു. പ്രമുഖ ബോളിവുഡ് നിർമാതാവിന്റെ മകനായിരുന്നെങ്കിലും സ്കൂൾ ഫീസ് അടക്കാൻ പോലും ആമിറിനും സഹോദരങ്ങൾക്കും പണമില്ലായിരുന്നു. ഇപ്പോഴിതാ പ്രതിസന്ധി നിറഞ്ഞ ബാല്യകാലത്തെ കുറിച്ച് പറയുകയാണ് ആമിർ ഖാൻ. ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
സിനിമാ നിർമാതാവ് താഹിർ ഹുസ്സെന്റെ മകനായത് കൊണ്ട് പണക്കാരനായിരിക്കുമെന്ന് പലർക്കും തോന്നി. എന്നാൽ അദ്ദേഹം നല്ല ബിസിനസുകാരനായിരുന്നില്ല. നിർമിച്ച സിനിമകൾ വിജയിച്ചെങ്കിലും അദ്ദേഹത്തിന് പണം സമ്പാദിക്കാൻ കഴിഞ്ഞില്ല- ആമിർ ഖാൻ പറഞ്ഞു.
പിതാവിന് നിരവധി കടം ഉണ്ടായിരുന്നു. പലപ്പോഴായി പണം നഷ്ടപ്പെട്ടു. അദ്ദേഹം ധാരളം ലോണുകളും എടുത്തു. ആ സമയത്ത് പലിശ നിരക്ക് 36% ആയിരുന്നു. ഒരു സമയത്ത് വീടുവരെ നഷ്ടപ്പെട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയെന്നും കുട്ടിക്കാലത്തെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് കൊണ്ട് ആമിർ ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.