എ.ഐ സിനിമ; സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഞാൻ പിന്നിലാണ്, പക്ഷെ ഒരു കാര്യം....
text_fieldsആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണെന്ന് നടൻ ആമിർ ഖാൻ. എ.ബി.പി ഐഡിയാസ് ഓഫ് ഇന്ത്യ സമ്മിറ്റ് 3.0 ആണ് തന്റെ അഭിപ്രായം പങ്കുവെച്ചത്. സിനിമ മേഖലയിലെ എ.ഐ ഉപയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി.
'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) ലോകത്തെ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്നു എന്ന വസ്തുത ആർക്കും അവഗണിക്കാനാവില്ല. മുന്നോട്ട് പോകുമ്പോൾ, എന്ത് സംഭവിക്കുമെന്ന് നമുക്കറിയാം. പുതിയ സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് ഞാൻ വിശ്വസിക്കുത്. സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഞാൻ എപ്പോഴും പിന്നിലാണ്. എന്റെ ജീവിതം കഥകളെ ചുറ്റിപ്പറ്റിയാണ്'- നടൻ എ.ബി.പി ഐഡിയാസ് ഓഫ് ഇന്ത്യ സമ്മിറ്റ് 3.0 യുടെ ആദ്യ ദിനത്തിൽ പറഞ്ഞു.
'സാങ്കേതികവിദ്യ ഉപയോഗിച്ച് പിന്നോട്ടല്ല പേകേണ്ടത്. ഏതൊരു തൊഴിൽ മേഖലയിലായാലും സാങ്കേതികവിദ്യയെ നിയന്ത്രിക്കാൻ കഴിയില്ല. അതും തടയേണ്ട ആവശ്യമില്ല, അതിനൊപ്പം സഞ്ചരിക്കാനാണ് നാം പഠിക്കേണ്ടത്' -നടൻ കൂട്ടിച്ചേർത്തു.
ലാൽ സിങ് ഛദ്ദക്ക് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത് മാറി നിൽക്കുകയാണ് ആമിർ ഖാൻ. നിർമാണ രംഗത്ത് സജീവമാണ്. ലാപത ലേഡീസ് ആണ് നടന്റെ പുതിയ ചിത്രം. ആമിർ ഖാന്റെ മുൻഭാര്യ കിരൺ റാവു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.