'സിക്കന്ദർ മീറ്റ്സ് ഗജിനി'; അദ്ദേഹത്തിന്റെ വൈകാരിക രംഗങ്ങൾ അതിശയകരമാണെന്ന് ആമിർ ഖാൻ
text_fieldsസൽമാൻ ഖാനും ആമിർ ഖാനും എ. ആർ മുരുഗദോസുമായി നടത്തിയ രസകരമായ സംഭാഷണമാണ് ഇപ്പോൾ സിനിമ പ്രേമികൾ ഏറ്റെടുക്കുന്നത്. 2008 ലെ ബ്ലോക്ക്ബസ്റ്റർ 'ഗജിനി' സംവിധാനം ചെയ്തത് എ. ആർ മുരുഗദോസായിരുന്നു. 'സിക്കന്ദർ മീറ്റ്സ് ഗജിനി' എന്ന പേരിൽ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത സംഭാഷണം രസകരമായ നിമിഷങ്ങൾ നിറഞ്ഞതാണ്. സൽമാൻ തന്നെക്കാൾ മികച്ച നടനാണെന്ന് ആമിർ യാദൃശ്ചികമായി സമ്മതിച്ചതാണ് യഥാർത്ഥ ഷോസ്റ്റോപ്പർ.
രസകരമായ സംഭാഷണത്തിനിടയിൽ, ആമിറും സൽമാനും മുരുകദോസിനോട് തമാശയായി ചോദിച്ചു. ഞങ്ങൾക്കിടയിൽ ആരാണ് മികച്ച നടൻ? ആരാണ് കൂടുതൽ കഠിനാധ്വാനം ചെയ്യുന്നത്? ആരാണ് കൂടുതൽ ആത്മാർത്ഥതയുള്ളത്? 'വൈകാരിക രംഗങ്ങൾ സൽമാൻ വളരെ നന്നായി കൈകാര്യം ചെയ്തുവെന്നും, പലപ്പോഴും ഗ്ലിസറിൻ ഉപയോഗിക്കാതെ കരയുന്നുണ്ടെന്നും മുരുഗദാസ് പറഞ്ഞു. ആമിറിനും അതിൽ എതിർ അഭിപ്രായം ഇല്ല.
'അദ്ദേഹത്തിന്റെ വൈകാരിക രംഗങ്ങൾ മികച്ചതാണ്. സൽമാൻ ഖാൻ തന്നെക്കാൾ മികച്ച നടനാണെന്ന് ആമിർ ഖാൻ പറയുന്നു. കാമറ മുഖത്ത് മാത്രം ഫോക്കസ് ചെയ്യുമ്പോൾ, മറ്റാരും ചുറ്റും ഇല്ലാതെ, വൈകാരിക രംഗങ്ങൾ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണെന്ന് സംവിധായകൻ പറഞ്ഞു. എന്നാൽ സൽമാൻ ചിത്രത്തിലെ ഈ രംഗങ്ങൾ വളരെ നന്നായി കൈകാര്യം ചെയ്തുവെന്ന് മുരുഗദാസ് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.