നരേന്ദ്ര മോദിയുടെ മൻ കീ ബാത്ത് കോൺക്ലേവിൽ അമീർ ഖാനും
text_fieldsമുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത്ത് കോൺക്ലേവിൽ ബോളിവുഡ് താരം അമീർ ഖാനും. അമീർഖാന് പുറമേ രവീണ ടണ്ഠൻ, കായിക താരങ്ങളായ ദീപ മാലിക്, നിഖാത് സെറീൻ എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇവർക്കൊപ്പം മാധ്യമപ്രവർത്തകരും, റേഡിയോ ജോക്കിമാരും, സംരംഭകരും ചർച്ചയിൽ പങ്കെടുക്കും. ഒരു ദിവസം നീണ്ടുനിൽക്കുന്ന മൻ കീ ബാത്ത് കോൺക്ലേവിന് ബുധനാഴ്ച തുടക്കമായി.
മൻ കീ ബാത്ത് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ അമീർ ഖാന്റെ ദൃശ്യങ്ങൾ പി.ടി.ഐ പുറത്തുവിട്ടിരുന്നു. മൻ കീ ബാത്ത് രാജ്യത്തെ നേതാക്കൾ ജനങ്ങളോട് നടത്തുന്ന വളരെ പ്രധാനപ്പെട്ട ആശയവിനിമയമാണെന്ന് അമീർഖാൻ പറഞ്ഞു. പ്രധാനപ്പെട്ട വിഷയങ്ങൾ മൻകീ ബാത്തിൽ ചർച്ചയാവുന്നുണ്ട്. പുതിയ ആശയങ്ങൾ രാഷ്ട്രനേതാക്കൾ മുന്നോട്ട് വെക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വാർത്തപ്രക്ഷേപണ മന്ത്രാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100ഓളം പൗരൻമാർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കോൺക്ലേവിൽ വിവിധ വിഷയങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടക്കും. രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും സ്റ്റാമ്പിന്റേയും നാണയത്തിന്റേയും പുറത്തിറക്കലും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.