ആമിർ ഖാെൻറ 'ലാൽ സിങ് ഛദ്ദ'യുടെ പുതിയ ലൊക്കേഷൻ തുർക്കി; ചിത്രീകരണം ഒക്ടോബറിൽ
text_fieldsമുംബൈ: ബോളിവുഡ് സൂപ്പർതാരം ആമിർ ഖാനിെൻറ പുതിയ ചിത്രമായ 'ലാൽ സിങ് ഛദ്ദ'യുടെ ബാക്കി ചിത്രീകരണം തുർക്കിയിൽ നടക്കും. കോവിഡ് ലോക്ഡൗൺ മൂലം ഇന്ത്യയിലെ ചിത്രീകരണം മുടങ്ങിയ സാഹചര്യത്തിലാണിത്. തുർക്കിയിലെ നിഗ്ഡ് പ്രവിശ്യയിലെ ചമാർദു ജില്ലയിലെ ഡെമിർകഹിക് പർവതനിരയിൽ ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. 300 പേരാണ് ഷൂട്ടിങ് സംഘത്തിലുണ്ടാകുക. 45 ദിവസത്തെ ഷൂട്ടിങ് ആണ് തുർക്കിയിലുള്ളത്. ഇസ്തംബൂൾ, അദാന എന്നിവിടങ്ങിലും ചിത്രീകരണമുണ്ടാകും. ഇൗവർഷം ഡിസംബർ 25നാണ് ആദ്യം ചിത്രത്തിെൻറ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ചിത്രീകരണം നീണ്ടയോടെ റിലീസ് 2021 ഡിസംബർ 25ലേക്ക് മാറ്റിയിട്ടുണ്ട്.
ആമിറിെൻറ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹോളിവുഡ് സൂപ്പർ ഹിറ്റ് 'ഫോറസ്റ്റ് ഗംപി'െൻറ റീമേക്ക് ആയ 'ലാൽ സിങ് ഛദ്ദ'. അമൃത്സർ, ഛണ്ഡീഗഡ്, കൊൽക്കത്ത, ഹിമാചൽ പ്രദേശ് തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുേമ്പാളാണ് കോവിഡ് വില്ലനായത്. തുടർന്ന് ഇന്ത്യയിലെ മലനിരകളുമായി സാദൃശ്യം ഉള്ളതുകൊണ്ട് ഡെമിർകഹിക് മലനിര ചിത്രീകരണത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. ഒരു യുദ്ധരംഗമടക്കം ഇവിടെ ചിത്രീകരിക്കാനാണ് ആലോചന.
ആമിർ ഖാൻ നിർമിച്ച 'സീക്രട്ട് സൂപ്പർ സ്റ്റാർ' സംവിധാനം ചെയ്ത അദ്വൈത് ചന്ദൻ ആണ് സിനിമയുടെ സംവിധായകൻ.കരീന കപൂർ ആണ് നായിക. ചിത്രീകരണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾക്കായി തുർക്കിയിലെത്തിയ ആമിറിനെ ആരാധകർ ആവേശത്തോടെ വരവേറ്റു. ഷൂട്ടിങ് സംഘത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് നിഗ്ഡ് ഗവർണർ യിൽമാസ് സിംസെക് പറഞ്ഞു.
1986ൽ പുറത്തിറങ്ങിയ വിൻസ്റ്റൺ ഗ്രൂമിെൻറ നോവലിനെ അടിസ്ഥാനമാക്കിയാണ് റോബർട്ട് സെമാക്കിസ് അതേ പേരിൽ 1994ൽ 'ഫോറസ്റ്റ് ഗംപ്' ഒരുക്കിയത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, അഡാപ്റ്റഡ് സ്ക്രീൻപ്ലേ, തുടങ്ങി നിരവധി ഓസ്കറുകൾ ചിത്രം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.