Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2023 11:20 AM IST Updated On
date_range 20 April 2023 11:51 AM ISTആരോഗ്യം സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു; ഐശ്വര്യറായിയുടെ മകൾ ഹൈകോടതിയിൽ
text_fieldsbookmark_border
മാധ്യമങ്ങൾ തന്റെ ആരോഗ്യത്തെ കുറിച്ച് വ്യാജ വിവരങ്ങൾ നൽകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടി ഐശ്വര്യറായിയുടെ മകൾ ആരാധ്യ ബച്ചൻ കോടതിയിൽ. ഒരു യൂട്യൂബ് ചാനൽ തന്റെ ആരോഗ്യം സംബന്ധിച്ച് വ്യാജ വാർത്തകളാണ് നൽകുന്നത്. താൻ പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ ഇത്തരം വാർത്തകൾ നൽകുന്നതിൽ നിന്ന് ചാനലിനെ തടയണം എന്നാണ് ആരാധ്യയുടെ ആവശ്യം.
ചാനലിനെതിരെ ഡൽഹി ഹൈകോടതിയെയാണ് ആരാധ്യ സമീപിച്ചിരിക്കുന്നത്. അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകളായ ആരാധ്യക്ക് 11 വയസ്സാണ്. തന്നെക്കുറിച്ച് യൂ ട്യൂബ് ചാനലിൽ വന്നിരിക്കുന്ന 10 ഉള്ളടക്കങ്ങൾ ഒഴിവാക്കണമെന്നാണ് ആരാധ്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഡൽഹി ഹൈകോടതി ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story