Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ആർക്കറിയാം' ഒ.ടി.ടി...

'ആർക്കറിയാം' ഒ.ടി.ടി സ്​ട്രീമിങ്ങിനൊരുങ്ങുന്നു

text_fields
bookmark_border
ആർക്കറിയാം  ഒ.ടി.ടി സ്​ട്രീമിങ്ങിനൊരുങ്ങുന്നു
cancel

ബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 'അർക്കറിയാം' ഒ.ടി.ടി സ്​ട്രീമിങ്ങ​ിനൊരുങ്ങുന്നു.മെയ് 19 മുതൽ ഒ.ടി.ടി പ്ലാറ്റ്ഫോമുകളായ ആമസോൺ പ്രൈം, നി-സ്ട്രീം, കേവ്, റൂട്​സ്​ ഫിലിമി, ഫസ്റ്റ് ഷോസ് എന്നിവയിലാണ്​ സ്ട്രീമിങ്ങിനെത്തുന്നത്​. സാനു ജോൺ വർഗീസാണ്​ സിനിമ സംവിധാനം ചെയ്​തിരിക്കുന്നത്​.

ഏപ്രിൽ ഒന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്​ത ചിത്രത്തിന്​ പലതലത്തിൽ മികച്ച പ്രേക്ഷകാഭിപ്രായം ലഭിച്ചിരുന്നു. ബിജു മേനോൻ അവതരിപ്പിച്ച ഇട്ടിയവറയുടെ മേക്ക് ഓവറും, പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ അവതരിപ്പിച്ച ഷേർലി, റോയ് എന്നീ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു.

മൂൺഷോട്ട് എൻറർടെയ്​ൻമെൻറ്​സി​െൻറയും, ഒ.പി.എം ഡ്രീം മിൽ സിനിമാസി​െൻറയും ബാനറിൽ സന്തോഷ് ടി കുരുവിളയും, ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തി​െൻറ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തനായ സംഗീതജ്ഞൻ സഞ്ജയ് ദിവേച്ഛയാണ്​. നേഹ നായരും, യക്സാൻ ഗ്യാരി പെരേരയും ആണ് ആർക്കറിയാമി​െൻറ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aarkkariyam
News Summary - aarkkariyam for ott streaming
Next Story