തിയറ്ററിൽ തരംഗമായി ഫഹദ്; 25 ദിവസം കൊണ്ട് 'ആവേശം'നേടിയത്‍? ഒപ്പമെത്തിയോ വർഷങ്ങൾക്കു ശേഷം?
text_fieldsമലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളാണ് ഫഹദ് ഫാസിലിന്റെ ആവേശവും വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്കു ശേഷവും. ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. രംഗ എന്ന ലോക്കൽ ഗുണ്ട നേതാവിനെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിച്ചത്. ആക്ഷൻ കോമഡി ചിത്രമായ ആവേശത്തിന്റെ ബോക്സോഫീസ് കളക്ഷൻ 145.98 കോടിയാണ്. 25 ദിവസത്തെ കളക്ഷനാണിത്. 79 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. ആടുജീവിതത്തിന് പിന്നാലെ 150 കോടിയിലേക്ക് കുതിക്കുകയാണ് ആവേശം
ഫഹദിനൊപ്പം ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ചിത്രമിപ്പോൾ ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്. മെയ് ഒമ്പതിന് ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. വേണു, മുരളി എന്ന രണ്ട് ആത്മാർഥ സുഹൃത്തുക്കളുടെ സൗഹൃദവും സിനിമ സ്വപ്നങ്ങളുമാണ് ചിത്രം പറയുന്നത്. ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിർമിച്ചത്.
വൻ താരനിര അണിനിരന്ന വർഷങ്ങൾക്ക് ശേഷം സിനിമയുടെ 25 ദിവസത്തെ കളക്ഷൻ 80 കോടിയാണ്. 22.35 കോടിയായിരുന്നു ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ കളക്ഷൻ. രണ്ടാം വാരം10 കോടിയും 4.5 കോടി മൂന്നാമത്തെ ആഴ്ചയും ചിത്രം നേടി. 37.97 കോടി രൂപയാണ് 25 ദിവസത്തെ ഡൊമസ്റ്റിക് കളക്ഷൻ. 36 കോടിയാണ് സിനിമയുടെ ഓവർ സീസ് കളക്ഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.