ബോളിവുഡിൽ റിവഞ്ച്, ടോളിവുഡിൽ റൊമാൻസ്; ഇനി മോളിവുഡിൽ ആക്ഷൻ; ദുൽഖറിന്റെ കിങ് ഓഫ് കൊത്ത തുടങ്ങി
text_fieldsതെലുങ്കില്‍ 'സീതാ രാമ'വും ബോളിവുഡില്‍ 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റും' നൽകിയ വിജയത്തിളക്കത്തിനിടെ പുതിയ മലയാള സിനിമയുടെ തിരക്കിലേക്ക് പോവുകയാണ് സൂപ്പർതാരം ദുൽഖർ സൽമാൻ. 'കിംഗ് ഓഫ് കൊത്ത' എന്ന മലയാള ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് തുടങ്ങി.
മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന 'കിങ് ഓഫ് കൊത്ത' ഒരു പിരീഡ് ആക്ഷൻ ത്രില്ലറായിരിക്കും. ദുൽഖർ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്.
'പൊറിഞ്ചു മറിയം ജോസി'ന് തിരക്കഥ എഴുതിയ അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്‍മി ചിത്രത്തില്‍ നായികയാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.
മറ്റൊരു മലയാള താരത്തിനും അവകാശപ്പെടാനാകാത്ത വിജയമാണ് തെലുങ്കിൽ ദുൽഖർ സീതാരാമത്തിലൂടെ നേടിയത്. 100 കോടി കളക്ഷൻ നേടിയ ചിത്രം ഒ.ടി.ടി റിലീസിന് ശേഷവും തിയറ്റുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. അതേസമയം, ഛുപ് എന്ന ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.