ഐശ്വര്യയുമായുള്ള വിവാഹമോചനമല്ല; ലേഖനത്തിന് അഭിഷേക് ബച്ചൻ ലൈക്ക് അടിക്കാൻ കാരണം മറ്റൊന്നെന്ന് ആരാധകർ
text_fieldsസിനിമകളിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്ന താരദമ്പതികളണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇവരുടെ കുടുംബജീവിതമാണ് അധികവും ചർച്ചയാവുന്നത്. അടുത്തിടെ വിവഹമോചനവുമായി ബന്ധപ്പെട്ടുള്ള ഒരു ലേഖനത്തിൽ അഭിഷേക് ബച്ചൻ ലൈക്ക് അടിച്ചിരുന്നു. ഇതോടെ താരങ്ങൾ തമ്മിൽ വേർപിരിയുന്നതായി വാർത്തകൾ വന്നിരുന്നു. ഇതിന് മുമ്പും ഇവരുടെ കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ വിവാഹമോചനവുമായി ബന്ധപ്പെട്ട ലേഖനത്തിൽ അഭിഷേക് ബച്ചൻ ലൈക്ക് ചെയ്തതിന്റെ യഥാർഥ കാരണം കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഹീന ഖണ്ഡേല്‍വാള്‍ എന്ന മാധ്യമ പ്രവര്‍ത്തകയുടെ ലേഖനത്തിനാണ് അഭിഷേക് സോഷ്യൽ മീഡിയയിൽ ലൈക്ക് ചെയ്തത്. ഐശ്വര്യ റായിയുടെ അടുത്ത സുഹൃത്തായ ഡോക്ടര്‍ സിറാക് മാര്‍ക്കറുടെ കണ്ടെത്തലുകളും ഈ ലേഖനത്തിലുണ്ട്. പഠനകാലം മുതലുള്ള സൗഹൃദമാണ് ഇവരുടെത്. ഇതാണ് അഭിഷേക് ബച്ചന്റെ ലൈക്കിന് പിന്നിലെ കാരണമെന്നാണ് ആരാധകർ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് 'ജീന ഇസി കാ നാം ഹെ' എന്ന ഷോയില്‍ ഐശ്വര്യ സുഹൃത്തായ സിറാകിനൊപ്പം പങ്കെടുത്തിരുന്നു.
സോഷ്യൽ മീഡിയയിൽ ഐശ്വര്യ റായി അത്രയധികം സജീവമല്ല. ഇൻസ്റ്റഗ്രാമിൽ 14.2 മില്യൺ ഫോളോവേഴ്സുള്ള താരം ഭർത്താവ് അഭിഷേക് ബച്ചനെ മാത്രമാണ് ഫോളോ ചെയ്യുന്നത്. 2007 ഏപ്രില്‍ 20-നാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരായത്. തുടർന്ന് നടി അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു.
വര്‍ഷങ്ങളോളം ദമ്പതികളായി ജീവിച്ചവരുടെ വിവാഹമോചനവും ആ തീരുമാനത്തിലേക്കെത്താന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ചുമാണ് മാധ്യമപ്രവർത്തകയായ ഹീന ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്. അഭിഷേകിന്റെ ലൈക്കിന്റെ സ്‌ക്രീന്‍ ഷോട്ട് ഹീന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.