അയ്യപ്പനും കോശിയും ഹിന്ദി റീമേക്കിൽ പൃഥ്വിയുടെ റോളിൽ അഭിഷേക് ബച്ചനില്ല; പകരം വരുന്നത് ഈ നടൻ
text_fieldsമുംബൈ: അയ്യപ്പനും േകാശിയും ചിത്രത്തിെൻറ ഹിന്ദി റീമേക്കിൽ പൃഥിരാജ് കൈകാര്യം ചെയ്ത കോശിയുടെ റോളിൽ അഭിഷേക് ബച്ചനുണ്ടാകില്ലെന്ന് റിപ്പോർട്ട്. സംവിധായകൻ ജഗൻ ശക്തി ഒരുക്കുന്ന ചിത്രത്തിൽ അഭിഷേകിന് പകരം അർജുൻ കപൂറെത്തുമെന്നാണ് വിവരം. ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പെൻറ വേഷം ചെയ്യുക ജോൺ എബ്രഹാമായിരിക്കും. നവംബറോടെയാണ് ചിത്രീകരണം ആരംഭിക്കുക.
ജോണും അർജുനും നിലവിൽ ഏക് വില്ലൻ 2 വിെൻറ ചിത്രീകരണത്തിലാണ്. അർജുൻ സിനിമയിലെത്തുന്നതിെൻറ ഭാഗമായി സംവിധായകനുമായി കൂടിക്കാഴ്ച നടത്തിയതായി പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നു.
അയ്യപ്പനും കോശിയുടെയും റീമേക്ക് അവകാശം ജോൺ എബ്രഹാം സ്വന്തമാക്കിയിരുന്നു. ജോണിെൻറ നിർമാണ കമ്പനിയായ ജെ.എ എൻറർടെയിൻമെൻറാണ് ചിത്രം നിർമിക്കുക. നേരത്തേ തമിഴിലും തെലുങ്കിലും ചിത്രം റീമേക്ക് ചെയ്യുമെന്ന് അറിയിച്ചിരുന്നു.
2020ലെ മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു അയ്യപ്പനും കോശിയും. അനാർക്കലിക്ക് ശേഷം സംവിധായകൻ സച്ചി സംവിധാനവും രചനയും നിർവഹിച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.