Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅഭിഷേക് ബച്ചൻ കോവിഡ്​...

അഭിഷേക് ബച്ചൻ കോവിഡ്​ മുക്തനായി

text_fields
bookmark_border
അഭിഷേക് ബച്ചൻ കോവിഡ്​ മുക്തനായി
cancel

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ അഭിഷേക് ബച്ചനും കോവിഡ്​ മുക്തനായി. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതായി അഭിഷേക് ട്വിറ്ററിലൂടെ അറിയിച്ചു. താൻ കോവിഡിനെ പരാജയപ്പെടുത്തിയെന്നും പരിചരിച്ചവർക്കും പ്രാർഥിച്ചവർക്കും നന്ദിയറിയിക്കുന്നതായും അഭിഷേക്​ ട്വീറ്റ്​ ചെയ്​തു. എന്നാൽ ഇദ്ദേഹം ആശുപത്രിയിൽ തന്നെ തുടരുകയാണ്​.

'' ഇന്ന് ഉച്ചക്ക്​ശേഷം എ​െൻറ കോവിഡ് പരിശോധനാഫലം വന്നു. ഞാന്‍ നേരത്തേ പറഞ്ഞില്ലേ ഇതിനെ പരാജയപ്പെടു​ത്തുമെന്ന്. ഞാനിതാ വാക്കുപാലിച്ചിരിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാര്‍ഥനകള്‍ക്കും നന്ദി. എന്നെയും കുടുബത്തെയും പരിചരിച്ച നാനവതി ആശ​ുപത്രിയിലെ എല്ലാ ഡോക്ടര്‍മാരോടും നഴ്​സിങ്​ ജീവനക്കാരോടും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു'' -അഭിഷേക്​ ബച്ചൻ ട്വീറ്റ്​ ചെയ്​്തു.

ജൂലൈ 11 നാണ്​ അഭിഷേകിനെയും പിതാവ്​ അമിതാഭ്​ ബച്ചനെയും കോവിഡ്​ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. കഴിഞ്ഞ 29 ദിവസമായി അഭിഷേക് നാനാവതി ഹോസ്പിറ്റില്‍ കോവിഡ് ചികിത്സയിലായിരുന്നു.

ആഗസ്​റ്റ്​ രണ്ടിന് കോവിഡ് ഫലം നെഗറ്റീയവായതിനെത്തുടര്‍ന്ന് അമിതാഭ് ബച്ചൻ ആശുപത്രി വിട്ടിരുന്നു. ഐശ്വര്യറായിക്കും മകൾ ആരാധ്യക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ഇരുവരും കോവിഡ്​ നെഗറ്റീവായ ശേഷം ജൂലൈ 27ന്​ വീട്ടിലേക്ക്​ മടങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Moviesmovie newsBollywood NewsCovidAbhishek Bachan
Next Story