ആദിപുരുഷിന്റെ ഗ്രാഫിക്സിനെതിരെ വിമർശനം; വിശദീകരണവുമായി നടൻ അജയ് ദേവ്ഗണിന്റെ കമ്പനി
text_fieldsപ്രഭാസ്, സെയ്ഫ് അലിഖാൻ എന്നിവർ പ്രധാന കഥപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ആദിപുരുഷ്. ബോളിവുഡ് താരം കൃതി സിനോൺ നായികയായി എത്തുന്ന ചിത്രത്തിന്റെ ടീസർ ഓക്ടോബർ രണ്ടിനായിരുന്നു റിലീസ് ചെയത്. ഏറെ പ്രതീക്ഷയോടെ എത്തിയ ടീസറിന് അത്രനല്ല സ്വീകാര്യതയായിരുന്നില്ല ലഭിച്ചത്. ചിത്രത്തിലെ ഗ്രാഫിക്സ് രംഗങ്ങൾ ഏറെ വിമർശനം സൃഷ്ടിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തിനായി വി.എഫ്. എക്സ് ജോലികൾ ചെയ്തത് തങ്ങളല്ലെന്ന് വെളിപ്പെടുത്തി നടൻ അജയ് ദേവ്ഗണിന്റെ നിർമാണ് കമ്പനി. ആദിപുരുഷ് സിനിമയുടെ വി. എഫ്.എക്സിനെതിരെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലായിരുന്നു കമ്പനി ഇക്കാര്യം അറിയിച്ചത്.
സിനിമയുടെ വിഎഫ്എക്സ് തങ്ങളല്ല ചെയ്തതെന്നും ടീസറിന് പിന്നാലെ നിരവധി മീഡിയകൾ തങ്ങളോട് ചോദിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു വ്യക്തത വരുത്തുന്നതെന്നും എൻവൈ വിഎഫ്എക്സ് വാല കുറിപ്പിൽ പറയുന്നു.
പ്രഖ്യാപനം മുതൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 500 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിൽ ശ്രീരാമാന്റെ വേഷത്തിലാണ പ്രഭാസ് എത്തുന്നത്. കൃതി സിനോൺ സീതയാകുമ്പോൾ രാവണനാവുന്നത് സെയ്ഫ് അലിഖാൻ ആണ്. 2023 ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.