യുവനടൻ അക്ഷയ് ഉത്കർഷിെൻറ മരണം: കൊലപാതകമെന്ന് കുടുംബം
text_fieldsമുംബൈ: യുവ നടൻ അക്ഷത് ഉത്കർഷിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. ഞായറാഴ്ച രാത്രിയാണ് അക്ഷതിനെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തെലുങ്ക് സിനിമകളിലും ഹിന്ദി ടെലിവിഷൻ ഷോകളിലും അക്ഷത് അഭിനയിച്ചിട്ടുണ്ട്.
ബിഹാറിലെ സിക്കന്ദർപുർ സ്വദേശിയായ അക്ഷത് സിനിമയിൽ അവസരം തേടിയാണ് മുംബൈയിലേക്ക് മാറിയത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അക്ഷത്. ഇയാൾ സ്നേഹ ചൗഹാൻ എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. മുംബൈയിൽ സ്നേഹക്കൊപ്പമാണ് അക്ഷത് താമസിച്ചിരുന്നത്.
ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് അക്ഷത് ഫോൺ ചെയ്തിരുന്നുവെന്ന് പിതാവ് പറഞ്ഞു. പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് പെട്ടന്ന് സംഭാഷണം അവസാനിപ്പിച്ചു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം അക്ഷത് മരിച്ചെന്ന വിവരമാണ് ലഭിച്ചത്. സ്നേഹയാണ് അക്ഷതിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് അറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.
അസ്വാഭാവിക മരണത്തിന് അേമ്പാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ മകൻ ആത്മഹത്യ ചെയ്യില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നത് കേൾക്കാൻ മുംബൈ പൊലീസ് തയാറാകുന്നില്ലെന്നും അക്ഷതിെൻറ പിതാവ് ആരോപിച്ചു. മകേൻറത് കൊലപാതകമാണ്. മുംബൈ പൊലീസ് സഹകരിക്കുന്നില്ലെന്നും അന്വേഷണം ആവശ്യപ്പെട്ട് ബിഹാർ പൊലീസിൽ പരാതി നൽകുമെന്നും നടെൻറ പിതാവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.