Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഫലസ്തീൻ ജനതക്ക്...

ഫലസ്തീൻ ജനതക്ക് പിന്തുണ അറിയിച്ച് നടൻ അനീഷ് ജി. മേനോൻ

text_fields
bookmark_border
Aneesh G Menon
cancel

ഫലസ്തീൻ ജനതക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനെതിരെ നടൻ അനീഷ് ജി. മേനോൻ. ഫേസ്ബുക്കിലാണ് I stongly supprt palestine എന്ന കുറിപ്പുമായി അനീഷ് രംഗത്തെത്തിയത്. നേരത്തേ പങ്കുവെച്ച ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടൻ വീണ്ടും പിന്തുണ അറിയിച്ചത്.

ഗസ്സയിലെ ജനങ്ങൾക്ക് പിന്തുണ അറിയിക്കുന്നു എന്ന പോസ്റ്റർ കൈയിൽ പിടിച്ചുനിൽക്കുന്ന ചിത്രമാണ് അനീഷ് മുൻപ് പങ്കുവെച്ചിരുന്നത്. അതേ ചിത്രമാണ് താരം വീണ്ടും പങ്കുവെച്ചിരിക്കുന്നത്.

'അന്ന് ആദ്യമായി ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയപ്പോൾ തനിക്കെതിരെ ഭീഷണി മുഴക്കി നിരവധിപേർ വന്നിരുന്നു. പിഞ്ചുകുഞ്ഞുങ്ങൾ കത്തിയമരുന്നത് കണ്ട വേദനയിലാണ് താൻ അന്ന് പോസ്റ്റ് ഇട്ടത്. എന്നാൽ ഇന്ന് ഞാൻ പറയുന്നത് എന്റെ നിലപാടാണ്.' അനീഷ് ജി മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.

അനീഷ് ജി മേനോന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

(യുദ്ധങ്ങൾ ഇല്ലാതാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്..)

കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇവിടെ പോസ്റ്റ്‌ ചെയ്ത ഒരു ഫോട്ടോയാണ് ഇത്.. അനുകൂലിച്ചവരും പ്രതികൂലിച്ചവരും നിരവധിയായിരുന്നു. "വമ്പിച്ച ഭീഷിണികൾ" വരെ ഉണ്ടായിരുന്നു.. രാഷ്ട്രമോ രാഷ്ട്രീയമോ അതിർത്തിയോ അതിർവരുമ്പുകളോ അറിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ കത്തിയമാരുന്നത് കണ്ടപ്പോൾ സഹിക്കാൻ വയ്യാതെ, ഒന്നും ചിന്തിക്കാതെ അന്നത്തെ മാനസികാവസ്ഥയിൽ ഇട്ടുപോയതായിരുന്നു ആ പോസ്റ്റ്‌. പക്ഷെ ഇന്ന് ഞാൻ പറയുന്നത് എന്റെ നിലപാടാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineGazaIsraelActor Aneesh G Menon
News Summary - Actor Aneesh G Menon expressed his support for the Palestinian people.
Next Story