നടി അരുന്ധതി നായര്‍ വെന്‍റിലേറ്ററില്‍; സഹായം അഭ്യർഥിച്ച് ഗോപിക അനില്‍
text_fieldsനടി അരുന്ധതി നായർക്ക് ബൈക്കപകടത്തിൽ ഗുരുതര പരിക്ക്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്. സ്കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്തുവച്ചാണ് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ താരം ഇപ്പോൾ വെന്റിലേറ്ററിലാണ്. നടി ഗോപിക അനിലാണ് അപകടവിവരം പുറത്തുവിട്ടത്. കൂടാതെ ചികിത്സ സഹായവും അഭ്യർഥിച്ചിട്ടുണ്ട്.
'എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീർണമാണ്. വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണ്. ദിനംപ്രതിയുള്ള ആശുപത്രി ചെലവുകൾ താങ്ങാവുന്നതിലും അധികമാവുകയാണ്. ഞങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്യുന്നുണ്ട്. പക്ഷേ അത് ആശുപത്രിയിലെ നിലവിലെ ആവശ്യകതകൾ നിറവേറ്റാൻ പര്യാപ്തമല്ല. നിങ്ങളാൽ കഴിയുന്ന വിധത്തിൽ സംഭാവന നൽകണമെന്ന് അഭ്യർഥിക്കുന്നു, അത് അവളുടെ കുടുംബത്തിന് വളരെ സഹായകരമാകും. വളരെ നന്ദി'- അരുന്ധതിയുടെ ബാങ്ക് വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് ഗോപിക അനിൽ കുറിച്ചു.
മലയാളം, തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി ശ്രദ്ധിക്കപ്പെടുന്നത്. തമിഴിലൂടെയായിരുന്നു സിനിമ പ്രവേശനം. വിജയ് ആന്റണിയുടെ സൈത്താൻ എന്ന സിനിമയിലെ പ്രകടനമാണ് വഴിത്തിരിവായത്. 2018-ൽ പുറത്തിറങ്ങിയ ഒറ്റയ്ക്കൊരു കാമുകൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ചുവടുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.