മൂന്ന് സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്; പ്രതീക്ഷിക്കുന്നത് ജനത്തിനും ജനാധിപത്യത്തിനും നല്ലത് വരുന്ന വിജയം -ആസിഫ് അലി
text_fieldsതൊടുപുഴ: വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടൻ ആസിഫ് അലി. സഹപ്രവർത്തകർ മത്സരിക്കുന്നുണ്ടെങ്കിലും ജനത്തിനും ജനാധിപത്യത്തിനും നല്ലത് വരുന്ന വിജയമാണ് പ്രതീക്ഷിക്കുന്നതെന്ന് വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
'വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വവും കടമയുമാണ്. വോട്ട് ചെയ്ത് തെരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നതിൽ നിന്നും ആരും പിന്മാറി നിൽക്കുന്നത് ശരിയല്ല. നമുക്ക് പിന്തുണ നൽകാനും എതിർപ്പ് പ്രകടിപ്പിക്കാനുളള അവസരവുമാണ് വോട്ടിങ്. വോട്ട് ചെയ്യുന്ന പൗരന് മാത്രമേ അതൃപ്തിയും രേഖപ്പെടുത്താൻ കഴിയൂ. എല്ലാവരും വോട്ട് ചെയ്യണം
മടി പിടിച്ചും ചൂട് കാരണവും വോട്ട് ചെയ്യാത്തവർ പുറത്തിറങ്ങി വോട്ട് ചെയ്യണം. മികച്ച സൗകര്യങ്ങളും രാഷ്ട്രീയവാസ്ഥയും രാജ്യത്തുണ്ടാകണം. മൂന്ന് സഹപ്രവർത്തകർ ഇത്തവണ മത്സരിക്കുന്നുണ്ട്. എന്നാൽ അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവുമായുള്ള വ്യത്യാസം ഇവിടെ പറയാൻ ആഗ്രഹിക്കുന്നില്ല. ജനത്തിന് നല്ലത് വരുന്നത്,അല്ലെങ്കിൽ ജനാധിപത്യത്തിന് നല്ലത് വരുന്ന രീതിയിലുള്ള വിജയമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഇത്തവണ സമയം സൗകര്യവും ഒത്തുവന്നില്ല. എല്ലാവർക്കും വിജയാശംസ നേർന്നിട്ടുണ്ട്'-ആസിഫ് അലി പറഞ്ഞു.
തൊടുപുഴ കുമ്പൻ കല്ല് ബി.റ്റി.എം എൽ .പി സ്കൂളിലെത്തിയാണ് ആസിഫലി വോട്ട് ചെയ്തത്. നടനും സഹോദരനുമായ അഷ്കർ അലി ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.