ബോളിവുഡ് താരം ഫറാസ് ഖാൻ വെൻറിലേറ്ററിൽ; സാമ്പത്തിക സഹായം തേടി സഹോദരൻ
text_fieldsന്യൂഡൽഹി: 1990കളുടെ മധ്യത്തിലും 2000ത്തിെൻറ തുടക്കത്തിലും ബോളിവുഡിൽ തരംഗം സൃഷ്ടിച്ച യുവ നായകൻ ഫറാസ് ഖാൻ ബംഗളൂരുവിലെ ആശുപത്രിയിൽ വെൻറിലേറ്ററിൽ. മസ്തിഷത്തിലെ അണുബാധയെത്തുടർന്ന് ഗുരുതര നിലയിലായ ഫറാസിെൻറ ചികിത്സക്കുള്ള പണം സ്വരൂപിക്കുന്നതിനായി സഹോദരൻ ഫഹ്മാസ് സഹായം അഭ്യർഥിച്ചു. 46കാരെൻറ ചികിത്സക്കായി 25 ലക്ഷത്തോളം ചിലവുവരുമെന്നാണ് കരുതുന്നത്.
അതിനിടയിൽ ഫറാസിെൻറ മെഡിക്കൽ ബില്ലുകൾ അടക്കാനായി നടൻ സൽമാൻ ഖാൻ സന്നദ്ധനായെന്ന് നടി കശ്മേര ഷാ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്. സൽമാൻ ഖാൻ മഹാനായ മനുഷ്യനാണെന്നും ഫറാസിെൻറ മെഡിക്കൽ ചിലവുകൾ വഹിക്കാൻ സൽമാൻ രംഗത്തെത്തിയെന്നും കശ്മേര കുറിച്ചു.
ഫറാസിെൻറ ചികിത്സക്കായി താൻ പണമടച്ചുവെന്നും കഴിയുന്ന സഹായം നിങ്ങളും ചെയ്യൂവെന്നും ചൂണ്ടിക്കാട്ടി നടി പൂജഭട്ടും രംഗത്തെത്തിയിട്ടുണ്ട്.
1996 ൽ രോഹൻ വർമയുടെ ഫരേബിലൂടെ ബോളിവുഡിലെത്തിയ ഫറാസ് പ്രഥ്വി, മെഹന്ദി, ദുൽഹൻ ബാനൂ മേൻ തേരീ, ദിൽ നെ പിർ യാദ് കിയാ, ചാന്ദ് ബുജ് ഗയാ തുടങ്ങിയ ശ്രദ്ധേയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സിനിമയിൽ അവസരം കുറഞ്ഞ ഫറാസ് പിന്നീട് ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിരുന്നു. മുൻകാല നടൻ യൂസഫ് ഖാെൻറ മകനാണ്.
സൽമാൻ ഖാൻ ബോളിവുഡിൽ ഇരിപ്പുറപ്പിച്ച 'മേ നെ പ്യാർ കിയാ' എന്ന ചിത്രത്തിൽ നായകനാകേണ്ടിയിരുന്നത് ഫറാസായിരുന്നു. എന്നാൽ ചിത്രീകരണത്തിന് ഒരുങ്ങവേ ഫറാസിന് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനാൽ ചിത്രത്തിലെ മുഖ്യകഥാപാത്രമായി സൽമാൻ എത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.