കരിയറിലെ ആദ്യ വെബ് സീരിസുമായി നടൻ നിവിൻ പോളി
text_fieldsകരിയറിലെ ആദ്യ ഒ.ടി.ടി വെബ് സീരിസുമായി നിവിൻ പോളി. ‘ഫാർമ’ എന്നു പേരിട്ടിരിക്കുന്ന സീരിസ് സംവിധാനം ചെയ്യുന്നത് പി.ആർ. അരുൺ ആണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാകും ഫാർമ സ്ട്രീം ചെയ്യുക. സംവിധായകൻ തന്നെയാണ് ഈ ബിഗ് ബജറ്റ് വെബ് സീരീസിന്റെ തിരക്കഥയും ഒരുക്കുന്നത്. ഫൈനല്‍സ് എന്ന ചിത്രമൊരുക്കി ശ്രദ്ധേയനായ ആളാണ് പി.ആര്‍. അരുണ്‍.
പ്രമുഖ ബോളിവുഡ് താരം രജിത് കപൂര്‍ ആണ് സിരീസില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷിക്ക് ശേഷം മലയാളം പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടുമെത്തുകയാണ് രജിത് കപൂര്‍. നരേൻ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, പ്രശാന്ത് അലക്സാണ്ടർ, മുത്തുമണി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
‘നൂറുകണക്കിന് യഥാർത്ഥ കഥകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ‘ഫാർമ’, എന്റെ ജീവിതത്തോടും ഹൃദയത്തോടും ചേർന്നുനിൽക്കുന്ന കഥയാണിത്’- പി.ആർ. അരുൺ പറയുന്നു. ‘ഫാർമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പറയപ്പെടേണ്ട ഒരു കഥയാണിതെന്നും നിവിൻ പോളിയും പറഞ്ഞു.
‘അഗ്നിസാക്ഷിയിലെ എന്റെ വേഷത്തിന് 25 വർഷം തികയുമ്പേൾ ‘ഫാർമ’യുടെ ഭാഗമായതിൽ ആവേശമുണ്ട് . ആകാംഷയോടെയാണ് അരുണിനും ടീമിനും ഒപ്പം പ്രവർത്തിക്കുന്നത്. നിർമ്മാതാക്കളെയും അവരുടെ കഴിവിനെയും ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു’- രജിത് കപൂർ പറഞ്ഞു.
മൂവീ മിൽസിന്റെ ബാനറിൽ കൃഷ്ണൻസേതുകുമാർ ആണ് സീരീസ് നിർമ്മിക്കുന്നത്. ജെക്‌സ് ബിജോയാണ് ഫാർമയ്ക്ക് സംഗീതം ഒരുക്കുന്നത്. അബിനന്ദൻരാമാനുജം ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.