'നല്ല മനുഷ്യനും സന്യാസിയും നേതാവുമാണെന്ന് നുണ പറയുന്നവർക്ക് നല്ല അടികിട്ടും; യോഗിക്കെതിരെ തുറന്നടിച്ച് സിദ്ധാർഥ്
text_fieldsസംസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് വലിയ ചർച്ചയായി മാറിയിരുന്നു. രാഷ്ട്രീയ നേതാക്കളടക്കമുള്ള പ്രമുഖർ യു.പിയിലെ കോവിഡ് സാഹചര്യത്തെ കുറിച്ചും ഓക്‌സിജന്‍ ദൗർലഭ്യത്തെ കുറിച്ചും തെളിവ് സഹിതം നിരന്തരം പരാതികൾ ഉന്നയിക്കുന്നത് യോഗിയും കൂട്ടരും കണ്ടില്ലെന്ന് നടിക്കുന്ന മട്ടാണ്. അതിനിടെയാണ് ഓക്‌സിജന്‍ ക്ഷാമം ഉണ്ടെന്ന് പറഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
എന്നാൽ, യോഗിയുടെ വിചിത്രമായ പ്രഖ്യാപനത്തിന് ട്വിറ്ററിലൂടെ രൂക്ഷമായ മറുപടി നൽകിയിരിക്കുകയാണ് പ്രശസ്ത നടൻ സിദ്ധാർഥ്. ഒരു നല്ല മനുഷ്യനാണെന്നും, സന്യാസിയാണെന്നും, നേതാവാണെന്നും നുണ പറയുന്നവര്‍ക്ക് മുഖത്ത് ആഞ്ഞൊരു അടി കിട്ടും"എന്നാണ് യോഗിയുടെ ചിത്രമുള്ള വാർത്ത പങ്കുവെച്ചുകൊണ്ട് താരം ട്വീറ്റ് ചെയ്തത്. ഓക്സിജന്‍ ക്ഷാമമുണ്ടെന്ന് കള്ളം പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന യോഗിയുടെ വാര്‍ത്തയായിരുന്നു സിദ്ധാർഥ് പങ്കുവച്ചത്.
Any false claims of being a decent human being or a holy man or a leader will face one tight slap. https://t.co/3ORv22zVCV
— Siddharth (@Actor_Siddharth) April 27, 2021
രാജ്യത്ത് കോവിഡിെൻറ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ സിദ്ധാർഥ് ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ താരം രംഗത്തെത്തിയിരുന്നു.
ഓക്സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുന്ന ആശുപത്രികള്‍ അടച്ചുപൂട്ടാനാണ് യോഗി സര്‍ക്കാർ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പൊലീസിന് ഇതിനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പരത്തി സർക്കാറിന്‍റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുക്കാനും അവരുടെ സ്വത്ത് പിടിച്ചെടുക്കാനുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ യാതൊരു ഓക്‌സിജന്‍ ക്ഷാമവും നേരിടുന്നില്ല. പ്രശ്‌നം പൂഴ്ത്തിവെപ്പും കരിഞ്ചന്തയുമാണെന്നും ഇവയെ കര്‍ശനമായി നേരിടുമെന്നും യോഗി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.