ജയലളിതയുടെ ആദ്യ നായകൻ ശ്രീകാന്ത് അന്തരിച്ചു
text_fieldsചെന്നൈ: നടന്‍ ശ്രീകാന്ത് അന്തരിച്ചു. 82 വയസ്സായിരുന്നു. നടിയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ആദ്യ നായകനാണ് ശ്രീകാന്ത്.
1965 ല്‍ സി.വി ശ്രീധര്‍ സംവിധാനം ചെയ്ത വെണ്ണിറൈ ആടൈ എന്ന സിനിമയില്‍ ജയലളിതയുടെ നായകനായി അരങ്ങേറി. അമ്പതോളം സിനിമകളിൽ നായകനായി അഭിനയിച്ചു. പിന്നീട് കോമഡി റോളുകളിലും വില്ലനായും തിളങ്ങി.
കെ ബാലചന്ദറിന്റെ ഭാമവിജയം, പൂവ തലൈയ, എതിര്‍ നീച്ചല്‍, കാശേതാന്‍ കടവുളടാ തുടങ്ങിയവ ശ്രീകാന്തിന്റെ ശ്രദ്ധേയ സിനിമകളാണ്. നാലു പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ 200ലേറെ സിനിമകളില്‍ അഭിനയിച്ചു. മേജര്‍ സുന്ദര്‍രാജന്‍, നാഗേഷ്, കെ ബാലചന്ദര്‍ എന്നിവര്‍ക്കൊപ്പം നാടകരംഗത്തും ശ്രീകാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ശിവാജി ഗണേശന്‍, മുത്തുരാമന്‍, ശിവകുമാര്‍, രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത് നായകവേഷത്തില്‍ ആദ്യമായെത്തിയ ഭൈരവി എന്ന ചിത്രത്തില്‍ വില്ലന്‍വേഷത്തിലെത്തിയത് ശ്രീകാന്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.