'കള' ചിത്രീകരണത്തിനിടെ ടൊവിനോക്ക് പരിക്ക്
text_fieldsകൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്കേറ്റു. സംഘട്ടന രംഗങ്ങളിൽ അഭിനയിക്കവെ പരിക്കേറ്റ നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടർന്ന് താരത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെന്നാണ് റിപ്പോർട്ട്.
'കള' എന്ന സിനിമയുടെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. എറണാകുളം പിറവത്തായിരുന്നു ഷൂട്ടിങ്. സംഘട്ടന രംഗത്തിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. വേദന മാറിയതിനാല്‍ ചിത്രീകരണം തുടര്‍ന്നിരുന്നു. ഇന്ന് രാവിലെ വീണ്ടും വേദന അനുഭവപ്പെട്ടതോടെ ടൊവിനോയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. താരത്തിെൻറ സ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ', 'ഇബിലീസ്' എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് ബി.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള. 'കള'യുടെ മോഷൻ പോസ്റ്റർ ടൊവിനോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.