Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Unrecognizable Actors
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightവേഷപ്പകർച്ചയിലെ...

വേഷപ്പകർച്ചയിലെ വിസ്​മയങ്ങൾ...രൂപഭാവങ്ങളിൽ ആശ്ചര്യപ്പെടുത്തിയ ആ പത്ത്​ അഭിനേതാക്കൾ ഇവരാണ്​...

text_fields
bookmark_border

ഥാപാത്രത്തിന്‍റെ പൂർണതക്കുവേണ്ടി ഏതറ്റംവരെ പോകാനും ഒരുക്കമുള്ള അഭിനേതാക്കൾ ഏറെയുള്ള കാലമാണിത്​. വേഷപ്പകർച്ചയിലേക്ക്​ കടുത്ത വെല്ലുവിളികൾ സ്വീകരിക്കാൻ മനസ്സുറപ്പുള്ളവർ. അങ്ങനെയുള്ള കലാകാരന്മാർ വിജയിപ്പി​െച്ചടുത്ത ഒരുപിടി റോളുകളുണ്ട്​ സമീപകാലത്ത്​ ബോളിവുഡിൽ. രൂപവും ഭാവവും കൊണ്ട്​, ആ അഭിനേതാവ്​ തന്നെയാണോ ഇതെന്ന്​ നമ്മെ ആശ്ചര്യപ്പെടുത്തുന്ന നടനവിസ്​മയങ്ങൾ. അതിവ്യത്യസ്​തമായി അവർ അവതരിച്ചതുകൊണ്ടുതന്നെ, ആ ചിത്രങ്ങൾ ഓർമിക്കപ്പെടു​ന്നതുപോലും ഏറിയകൂറും ആ കഥാപാത്രങ്ങളുടെ പേരിലാകും. മിക്ക ചിത്രങ്ങളും പ്രേക്ഷകർ ഇരുകൈയുംനീട്ടി സ്വീകരിച്ചവയും. അത്തരം ചിത്രങ്ങളിൽ നമ്മെ അതിശയിപ്പിച്ച പത്തു കലാകാരന്മാരെയും അവരുടെ വേഷങ്ങളെയും ഓർമിക്കുകയാണിവിടെ...



1. അമിതാഭ്​ ബച്ചൻ (പാ)

യഥാർഥ ജീവിതത്തിലെ അച്​ഛനും മകനും ആ റോളുകൾ പരസ്​പരം വെച്ചുമാറി അഭിനയിച്ചൊരു ചിത്രം. അമിതാഭ്​ ബച്ചന്‍റെ പിതാവിന്‍റെ വേഷത്തിലാണ്​ മകൻ അഭിഷേക്​ ബച്ചൻ ഈ ചിത്രത്തിൽ. ജനിതക കുഴപ്പം മൂലം ചെറുപ്പത്തിലേ വാർധക്യ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന അസാധാരണമായൊരു രോഗത്തിനടിമയായ കഥാപാത്രമാണ്​ ചിത്രത്തിലെ അമിതാഭ്​. വിസ്​മയകരമായി ഈ വേഷം അഭിനയിച്ചുഫലിപ്പിച്ചതിന്​ സീനിയർ ബച്ചന്​ മികച്ച നടനുള്ള ദേശീയ പുരസ്​കാരം.




2. ആമിർ ഖാൻ (ദംഗൽ)

ഈ ചിത്രത്തിനുവേണ്ടി ആമിർ ശരീരഭാരം ഏറെ വർധിപ്പിച്ചു. മഹാവീർ സിങ്​ ഫോഗത്ത്​ എന്ന ഗുസ്​തിക്കാരനെയാണ്​ അദ്ദേഹം ദംഗലിൽ അവതരിപ്പിച്ചത്​. തന്‍റെ പെൺമക്കളെ മികച്ച ഗുസ്​തി താരങ്ങളായി വളർത്തിയെടുക്കാൻ ആത്​മസമർപ്പണം നടത്തുന്ന പിതാവിന്‍റെയും പരിശീലകന്‍റെയും റോൾ ആമിർ ഭംഗിയായി അഭിനയിച്ചു ഫലിപ്പിച്ചു.




3. പ്രിയങ്ക ചോപ്ര (മേരി കോം)

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബോക്​സിങ്​ താരമായ മേരികോം ആയി ഉജ്ജ്വലമായ വേഷപ്പകർച്ചയായിരുന്നു പ്രിയങ്ക ചോപ്രയുടേത്​. രണ്ടു മണിക്കൂറിൽ മേരി കോമിന്‍റെ റിങ്ങിനും പുറത്തുമുള്ള ജീവിതം തന്മയത്വം ചോരാതെ പ്രിയങ്ക വരച്ചുകാട്ടി. മേരി കോമിന്‍റെ വേദനകളും വൈകാരിമ മുഹൂർത്തങ്ങളുമൊക്കെ അവർ അതേപടി പകർത്തി. മേരി കോം ആയി മാറാൻ ശാരീരികമായിത്തന്നെ വലിയ മാറ്റങ്ങൾ വരുത്തിയാണ്​ പ്രിയങ്ക ഒരുങ്ങിയത്​.



4. രാജ്​കുമാർ റാവു (റാബ്​ത)

റാബ്​തക്കുവേണ്ടി രാജ്​കുമാർ റാവു തന്‍റെ മുഴുവൻ ലുക്കും മാറ്റിക്കളഞ്ഞു. അനുയോജ്യമായ ലുക്കിനായി 16 ഫേസ്​ടെസ്​റ്റുകൾക്ക്​ മണിക്കൂ​റുകളോളം ക്ഷമയോടെ രാജ്​കുമാർ റാവു ഇരുന്നുകൊടുത്തു. ഈ സിനിമയിൽ 324 വയസ്സു പ്രായമുള്ള വയോധികന്‍റെ വേഷത്തിലാണ്​ അദ്ദേഹം അഭിനയിച്ചത്​.



5. അക്ഷയ്​ കുമാർ (2.0)

ശങ്കർ സംവിധാനം ചെയ്​ത 2.0ലെ അക്ഷയ്​കുമാറിന്‍റെ വേഷം ഭീതിജനകവും ക്രൗര്യമേറിയതുമായിരുന്നു. പക്ഷിശാസ്​ത്രജ്​ഞനായി എല്ലാവരെയും അതിശയിപ്പിച്ച രൂപമാറ്റമായിരുന്നു അത്​.



6. ഷാറൂഖ്​ ഖാൻ (ഫാൻ)

ഈ സിനിമയിൽ ഷാറൂഖ്​ ഖാനെ 25 വയസ്സുള്ള ആരാധകനാക്കി മാറ്റുകയെന്നത്​ ഒട്ടും എളുപ്പമായിരുന്നില്ല. മേയ്​ക്കപ്​ ആർടിസ്റ്റ്​ പക്ഷേ, ഈ വെല്ലുവിളി വിജയകരമായി ഏറ്റെടുത്തു. മേക്കപ്പിനുശേഷം തന്‍റെ ​രൂപം കണ്ടപ്പോൾ ഒരു ​മേയ്​ക്കപ്പ്​ ആർടിസ്റ്റും മുമ്പ്​ ഇതുപോലെ ചെയ്​തിട്ടില്ലെന്നായിരുന്നു ഷാറൂഖിന്‍റെ പ്രതികരണം.



7. ദീപിക പദുകോൺ (ചപാക്​)

ചപാകിലെ തന്‍റെ രൂപഭാവങ്ങളുമായി ദീപിക ഏവരെയും അതിശയിപ്പിച്ചു. ആസിഡ്​ ആക്രമണത്തിനിരയായ വനിതയുടെ വേഷമായിരുന്നു സിനിമയിൽ ദീപികക്ക്​. ഒരുപാട്​ ശ്രമം വേണ്ടിവന്ന വേഷപ്പകർച്ചയായിരുന്നു അത്​. മേയ്ക്ക​പ്​ ആർടിസ്​റ്റിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയായിരുന്നുവെങ്കിലും അവസാനം അവരതിൽ വിജയിച്ചു.



8. രൺദീപ്​ ഹൂഡ (സരബ്​ജിത്​)

സരബ്​ജിതിലെ രൺദീപിന്‍റെ രൂപമാറ്റം ഞെട്ടിക്കുന്നതായിരുന്നു. ശരീരം നന്നയി മെലിയൻ അ​േദ്ദഹം ദിവസങ്ങളോളം ഭക്ഷണം ഒഴിവാക്കിയാണ്​ തയാറെടുപ്പ്​ നടത്തിയത്​. വെള്ളവും കാപ്പിയും മാത്രം കഴിച്ചായിരുന്നു അന്ന്​ ദിവസങ്ങൾ തള്ളിനീക്കിയത്​. ഇതിനുപിന്നാലെ നന്നായി മെലിഞ്ഞ ശേഷം സെറ്റിലെത്തിയപ്പോൾ മിക്കവർക്കും രൺദീപിനെ അത്രപെ​ട്ടെന്ന്​ തിരിച്ചറിയാനായില്ല.



9. ഭൂമി ​െപദ്​നേകർ (ദം ലഗാ കേ ഹൈഷ)

തന്‍റെ അരങ്ങേറ്റ സിനിമയായ ദം ലഗാ കേ ഹൈഷക്കുവേണ്ടി ഭൂമി ഏറെ ഭാരം വർധിപ്പിച്ചു. ഈ സിനിമക്കുപിന്നാലെ ശരീരഭാരത്തെച്ചൊല്ലി ഏറെ കളിയാക്കലുകളും നേരിടേണ്ടിവന്നു. എന്നാലും അതിലൊന്നും അവർ കുലുങ്ങിയില്ല. അടുത്ത സിനിമക്കുവേണ്ടി 27 കിലോ ഭാരം കുറച്ചാണ്​ ഭൂമി വീണ്ടും അതിശയിപ്പിച്ചത്​.




10. രൺബീർ കപൂർ (സഞ്​ജു)

സഞ്​ജുവിൽ രൺബീർ കപൂർ പൂർണമായും സഞ്​ജയ്​ ദത്തായി മാറി. രൂപഭാവങ്ങളിൽ സഞ്​ജുവായി മാറാൻ രൺബീർ ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുണ്ട്​. ട്രെയിനർ പുലർച്ചെ മൂന്നു മണിക്ക്​ തന്നെ എഴുന്നേൽപിക്കുമായിരുന്നുവെന്ന്​ രൺബീർ പറഞ്ഞിരു​ന്നു. രാവിലെ മിൽക്​ ഷേക്ക്​ കുടിപ്പിക്കും. തടിവെക്കാൻ ദിവസം എട്ടുതവണ ഭക്ഷണം കഴിക്കേണ്ടിവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unrecognizable rolesBollywood Actors
News Summary - Ten Actors who played unrecognizable roles
Next Story