'ജീവിക്കാനായി തമ്പ് നെയിൽ എഴുതുന്നവർ, അൽപം കൂടെ വിശ്വസിക്കുന്നത് എഴുതണം'; മാലാ പാർവതി
text_fieldsഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടിനെതിരെ നടി മാലാ പാർവതി. ഒരു പഴയ അഭിമുഖത്തെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ച ഓൺലൈൻ വാർത്തയിലെ തലക്കെട്ടിനെതിരെയാണ് മാലാ പാർവതി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് നടിയുടെ പ്രതികരണം.
ജീവിക്കാൻ വേണ്ടി തമ്പ് നെയിൽ എഴുതുന്നവർ അൽപം കൂടി വിശ്വസിക്കുന്ന തമ്പ് നെയിൽ എഴുതണമെന്ന് വാർത്തയുടെ സ്ക്രീൻ ഷോർട്ട് ഉൾപ്പെടെ പങ്കുവെച്ച് മാലാ പാർവതി പറയുന്നു.
മാലാ പാർവതിയുടെ വാക്കുകൾ ഇങ്ങനെ
'അച്ഛൻ മരിച്ചപ്പോൾ, ഞാൻ മരിച്ചു എന്ന് ചില ഓൺലൈൻ മീഡിയ എഴുതി. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നു. എന്നാൽ മറ്റൊരു ഓൺലൈൻ മീഡിയയിൽ മറ്റൊരു തമ്പ് നെയിൽ ശ്രദ്ധയിൽപ്പെട്ടു. ഒരു നടന് നേരെയും, 'ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ' ഞാൻ നടത്തിയിട്ടില്ല. മോശമായി സ്പർശിച്ചാൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല. എന്റെ ഒരു ഇന്റർവ്യൂ ആസ്പദമാക്കിയാണ് വാർത്ത. എന്നാൽ പറയാൻ ഒരു മസാല തലക്കെട്ട് കൈയ്യിൽ കിട്ടിയതോടെ.. ഇന്റർവ്യൂ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. ഒരിക്കൽ കൂടി വ്യക്തമാക്കട്ടെ.. ഞാൻ ആരെക്കുറിച്ചും ഒന്നും പറഞ്ഞ്, ആരെയും ഞെട്ടിച്ചിട്ടില്ല. ജീവിക്കാനായി തമ്പ് നെയിൽ എഴുതുന്നവർ, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയിൽ എഴുതണം'.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.