നിലപാട് പറയുന്നത് വഴക്കിടലല്ലെന്ന് നടി നവ്യ നായർ
text_fieldsതിരുവനന്തപുരം: അവാര്‍ഡുകള്‍ കൂട്ടമായെടുക്കുന്ന തീരുമാനമാണെന്നും അത് കിട്ടാതിരിക്കുമ്പോള്‍ വിഷമമുണ്ടാകാമെന്നും നടി നവ്യ നായര്‍. മികച്ച നടിക്കുള്ള കൊട്ടാരക്കര ഭരത് മുരളി കള്‍ചറല്‍ സെൻററിെൻറ 12ാമത് ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു നവ്യ.
അവസരം കിട്ടുന്നിടത്തെല്ലാം അഭിപ്രായം തുറന്നുപറയാന്‍ മടിക്കാറില്ല. ആരോഗ്യകരമായ രീതിയില്‍ വര്‍ത്തമാനം പറയാറുമുണ്ട്. സംസ്ഥാന അവാര്‍ഡ് ജൂറിയില്‍ അംഗമായിരുന്നപ്പോഴും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാലത് വഴക്കിടലായിരുന്നില്ലെന്ന് നവ്യ പറഞ്ഞു.
മന്ത്രി ജെ. ചിഞ്ചുറാണി പുരസ്‌കാരം സമ്മാനിച്ചു. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുത്ത 'ഭഗവദജ്ജുകം' സംവിധായകന്‍ യദു വിജയകൃഷ്ണനെ മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന്‍ ഉപഹാരം നല്‍കി ആദരിച്ചു.
കള്‍ചറല്‍ സെൻറര്‍ ചെയര്‍മാന്‍ പല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. സംവിധായകരായ ആര്‍. ശരത്, വിജയകൃഷ്ണന്‍, കള്‍ചറല്‍ സെൻറര്‍ സെക്രട്ടറി വി.കെ. സന്തോഷ്‌കുമാര്‍, ജോ. സെക്രട്ടറി കുടവട്ടൂര്‍ വിശ്വന്‍, രാജന്‍ കോസ്മിക്, പി.കെ. ലാല്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.