ദളപതിയുടെ സെറ്റിൽ പൊട്ടിക്കരഞ്ഞ് ശോഭന; ഇത് ചെറിയ കാര്യമെല്ല എന്ന് ആശ്വസിപ്പിച്ച് മമ്മുക്ക
text_fieldsമണിരത്നം സംവിധാനം ചെയ്ത ദളപതി ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും മികച്ച കൂട്ടായ്മകളിൽ ഒന്നായിരുന്നു. മമ്മൂട്ടി, രജനികാന്ത്, ശോഭന, അരവിന്ദ് സ്വാമി, ശ്രീവിദ്യ, അമരീഷ് പുരി തുടങ്ങിയവർ അഭിനയത്തിലും ഇളയരാജ, വാലി, യേശുദാസ്, എസ്.പി ബാലസുബ്രമണ്യം, ജാനകി, സ്വർണലത തുടങ്ങിയവർ സംഗീതത്തിലും സന്തോഷ് ശിവൻ കാമറയിലും എഡിറ്റിങ്ങിൽ സുരേഷുമൊക്കെ നിറഞ്ഞാടിയ സിനിമയായിരുന്നു ദളപതി.
ദളപതിയുടെ സെറ്റിൽവച്ചുണ്ടായ ഒരു അനുഭവം ഒാർത്തെടുക്കുകയാണ് നടി ശോഭന. ദളപതിയില്‍ തനിക്ക് കുറച്ച് സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ പല കാരണങ്ങളാൽ വീട്ടിലേക്ക് വേഗം മടങ്ങാനായില്ലെന്ന് ശോഭന പറയുന്നു. അന്ന് 20 ദിവസം കൊണ്ട് ഒരു സിനിമയുടെ ഷൂട്ടിങ്ങൊക്കെ തീരും.
ദളപതിയിൽ തനിക്ക് വളരെ കുറച്ച് സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ വലിയ സിനിമയായതിനാല്‍ ഷൂട്ടിങ് വിചാരിച്ച വേഗത്തില്‍ തീര്‍ന്നില്ല. അവസാനം സീനുകൾ തീർത്ത് മടങ്ങി പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാല്‍ വിചാരിച്ച ദിവസം ഒരു സീന്‍ മാത്രം ബാക്കിയായി. അതു കൂടി തീര്‍ത്തിട്ട് പോകാം എന്ന് സംവിധായകൻ മണിരത്നം പറഞ്ഞപ്പോള്‍ കരച്ചിലടക്കാനായില്ല.
അപ്പോൾ സെറ്റിൽ എല്ലാവരും ഉണ്ടായിരുന്നെങ്കിലും മമ്മുക്ക മാത്രമാണ് ഞാൻ കരയുന്നത് കണ്ടത്. അദ്ദേഹം അടുത്ത് വന്ന് കാരണം അന്വേഷിച്ചു. വീട്ടില്‍ പോയിട്ട് കുറേ നാളായി അമ്മയെ കാണണം എന്ന് ഞാന്‍ പറഞ്ഞു. ഇങ്ങനെ ചെറിയ കാര്യത്തിനാണോ കരയുന്നതെന്നും സീൻ തുർത്താൽ ഉടൻ വീട്ടിലേക്ക് പോകാമല്ലോ എന്നൊക്കെ പറഞ്ഞ് അദ്ദേഹം സമാധാനിപ്പിച്ചു. അന്നെനിക്ക് ഇരുപത് വയസ്സേയുള്ളൂവെന്നും ശോഭന പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.