'ഈ വാര്‍ത്ത ഒഴിവാക്കിയില്ലെങ്കില്‍ നിയമ നടപടി നേരിടാന്‍ തയാറായിക്കൊള്ളൂ'; വ്യാജ വാർത്തക്കെതിരെ ശ്വേത മേനോൻ
text_fieldsതന്റെ പേരിൽ പ്രചരിച്ച വ്യാജ വാർത്തയിൽ പ്രതികരിച്ച് നടി ശ്വേത മേനോൻ. ക്ലിക്ക് ബൈറ്റ് മഞ്ഞ ജേണലിസം കണ്ട് മതിയായെന്നും സ്ത്രീകളെ കുറിച്ച് ഇങ്ങനെ അപകീര്‍ത്തിപരമായ വാര്‍ത്തകളും നുണകളും പ്രചരിപ്പിക്കുന്നത് നിര്‍ത്തി അവരെ ബഹുമാനിക്കാന്‍ പഠിക്കൂവെന്നും ശ്വേത മേനോൻ ഫേസ്ബുക്കിൽ കുറിച്ചു. വാർത്തയുടെ സ്ക്രീൻ ഷോർട്ട് പോസ്റ്റ് ചെയ്തു കൊണ്ടാണ് പ്രതികരണം.
'എന്നോടുള്ള അടുപ്പം വെച്ച് മോഹൻലാൽ കല്യാണ ആലോചനയുമായി വന്നിരുന്നു; ശ്വേത മേനോൻ' എന്നായിരുന്നു വാർത്തയുടെ തലകെട്ട്. 'അപകീര്‍ത്തിപരമായ ക്ലിക്ക് ബൈറ്റ് മഞ്ഞ ജേണലിസം കണ്ട് മതിയായി. ഒരു സ്ത്രീയെയും ഇങ്ങനെ തരംതാഴ്ത്തി കാണിക്കാന്‍ നിങ്ങള്‍ക്ക് യാതൊരു അവകാശവുമില്ല. സ്ത്രീകളെ കുറിച്ച് ഇങ്ങനെ അപകീര്‍ത്തിപരമായ വാര്‍ത്തകളും നുണകളും പ്രചരിപ്പിക്കുന്നത് നിര്‍ത്തി അവരെ ബഹുമാനിക്കാന്‍ പഠിക്കൂ'- ശ്വേത മേനോൻ വാർത്തയുടെ സ്ക്രീൻ ഷോർട്ട് പങ്കുവെച്ച് കൊണ്ട് കുറിച്ചു.
' ഈ വാര്‍ത്ത ഒഴിവാക്കിയില്ലെങ്കില്‍, നിയമനടപടി നേരിടാന്‍ തയാറായിക്കൊള്ളൂ' എന്നും സോഷ്യൽ മീഡിയയിലൂടെ വാർത്തക്ക് കമന്റും ചെയ്തിട്ടുണ്ട്. ശ്വേത മേനോന് പിന്തുണയുമായ നിരവധി ആരാധകർ എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.