എഴുതാൻ പോകുന്ന തിരക്കഥയെ കുറിച്ച് ശ്രീനിയേട്ടൻ സംസാരിച്ചു; പുതിയ സന്തോഷം പങ്കുവെച്ച് നടി സ്മിനു സിജോ
text_fieldsനടൻ ശ്രീനിവാസന്റെ മടങ്ങി വരവിനായ കാത്തിരിക്കുകയാണ് സിനിമാ ലോകം. ആരോഗ്യ പ്രശ്നത്തെ തുടർന്ന് സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് നടൻ. ഇപ്പോഴിതാ അദ്ദേഹം ജീവിതത്തിലേക്ക് തിരികെ എത്തുന്നു എന്നുള്ള സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് നടി സ്മിനു സിജോ. ശ്രീനിവാസനെ സന്ദർശിച്ച ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടന്റെ ആരോഗ്യസ്ഥിതിയെകുറിച്ച് പറഞ്ഞത്. ജീവിതത്തിലേക്ക് തിരികെ വരുകയാണെന്നും അടുത്തതായി എഴുതാൻ പോകുന്ന തിരിക്കഥയെ കുറിച്ച് വാ തോരാതെ സംസാരിച്ചുവെന്നും സ്മിനു പറഞ്ഞു.
ഈ സന്തോഷം എന്നും മായാതിരിക്കട്ടെ ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് പൂർണ്ണ ആരോഗ്യവാനാണ്; നടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇന്ന് ഞാൻ ശ്രീനിയേട്ടന്റെ വീട്ടിൽ പോയി. സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാന്റിയും ,കണ്ട ഉടന്നെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാൻന്റെ ഇൻറ്റർവ്യൂ തമാശകൾ പറയുമ്പോൾ മതി മറന്നു ചിരിക്കുന്ന സ്നേഹനിധികളായ മാതാപിക്കളുടെ സന്തോഷവും , ധ്യാൻ ഇൻറ്റർവ്യൂവിൽ പറയാൻ മറന്നതൊ അതൊ അടുത്ത ഇൻറ്റർവ്യുവിൽ പറയാൻ മാറ്റിവച്ചതൊ അറിയില്ല എന്തായാലും പഴയ നർമ്മത്തിന് ഒട്ടും മങ്ങൽ ഏൽപിക്കാതെ ധ്യാൻമോന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു
ചിരിക്കുന്ന ശ്രീനിയേട്ടനെയും , ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെ കൂടെ ചിലവഴിക്കാൻ പറ്റിയ നിമിഷങ്ങൾ എന്റെ ഏറ്റവും വലിയ അഭിമാന നിമിഷങ്ങളാണ് , പൂർണ്ണ ആരോഗ്യവാനായി എഴുതാൻ പോവുന്ന അടുത്ത മനസ്സിലുള്ള തിരകഥയെ പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടൻ. ആ കണ്ണുകളിലെ തിളക്കം അത്മവിശ്വാസം അതു മാത്രം മതി നമ്മൾ മലയാളികൾക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവിന്; സ്മിനു കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.