'അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം' തിയറ്ററിലേക്ക്
text_fieldsപ്രശസ്ത സംവിധായകന്‍ ആലപ്പി അഷ്റഫിന്‍റെ പുതിയ ചിത്രമായ 'അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം' തിയറ്ററുകളിലേക്ക്. ജനുവരി 22 ന് ചിത്രം പ്രദർശനത്തിനെത്തും.
അടിയന്തിരാവസ്ഥക്കാലത്തേക്ക് വിരല്‍ ചൂണ്ടുന്ന പ്രമേയമാണ് ചിത്രത്തിന്‍റേത്. ഭരണകൂട ഭീകരതയാല്‍ വിറങ്ങലിച്ചുനിന്ന ഒരു കാലത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്ന. പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങു വീണ ആ കാലത്തുണ്ടായ ഹൃദയഹാരിയായ ഒരു അനുരാഗത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. അടിയന്തിരാവസ്ഥക്കാലത്തെ സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടുകളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. സാധാരണക്കാരായ ഒരുകൂട്ടം മനുഷ്യരുടെ ജീവിതഗന്ധിയായ കഥ കൂടിയാണ് സിനിമ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്.
ഒലിവ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കുര്യച്ചന്‍ വാളക്കുഴി,ടൈറ്റസ് ആറ്റിങ്ങൽ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കൾ. പുതുമുഖങ്ങളായ നിഹാലും ഗോപികാ ഗിരീഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഹാഷിം ഷാ, കൃഷ്ണ തുളസീഭായ്,കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലീസിറ്റ്, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ തുടങ്ങിയവരാണ് അഭിനേതാക്കൾ.
ഗാനങ്ങൾ, ടൈറ്റസ് ആറ്റിങ്ങൽ,സംഗീതം - അഫ്സൽ യൂസഫ്, കെ..ജെ.ആൻ്റണി, ടി.എസ്.ജയരാജ്,ആലാപനം - യേശുദാസ് ,ശ്രയാ ഘോഷൽ, നജീബ് അർഷാദ്. ശ്വേതാ മോഹൻ, ഛായാഗ്രഹണം -ബി.ടി.മണി.എഡിറ്റിങ് -എൽ. ഭൂമിനാഥൻ തുടങ്ങിയവരാണ് അണിയറപ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.