സുശാന്ത് സിങ് മരിച്ച ഫ്ലാറ്റിന് 'മോചനം', വിലാസം മാറി; ഇനി പുതിയ താമസക്കാർ
text_fields2020 ജൂൺ 14നായിരുന്നു നടൻ സുശാന്ത് സിങ് രജ്പുത്തിനെ മുംബൈയിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി അന്വേഷണങ്ങൾ നടന്നെങ്കിലും ഒടുവിൽ ആത്മഹത്യയാണെന്ന് പൊലീസ് വിധിയെഴുതുകയായിരുന്നു. എന്നാൻ ഇപ്പോഴും നടന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്തു വരുന്നുണ്ട്.
ദിവസങ്ങൾക്ക് മുൻപ് നടനെ പോസ്റ്റ്മോർട്ടം ചെയ്ത കൂപ്പർ ആശുപത്രി ജീവനക്കാരാൻ മൃതദേഹത്തിൽ അടയാളങ്ങൾ കണ്ടുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ ചർച്ചയായിട്ടുണ്ട്.
സുശാന്തിന്റെ മരണത്തോടെ നടൻ താമസിച്ചിരുന്ന മുംബൈയിലെ വാടക ഫ്ലാറ്റും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ബീച്ചിന് അടുത്ത് സ്ഥിതി ചെയ്യുന്ന ആഡംബര ഫ്ലാറ്റ് കഴിഞ്ഞ രണ്ടര വർഷമായി അടച്ചിട്ടിരിക്കുകയാണ്. ഫ്ളാറ്റിന്റെ വാടക കുറിച്ചിട്ടും താമസക്കാർ എത്തിയിരുന്നില്ല.
ഇപ്പോഴിതാ രണ്ടര വർഷത്തിന് ശേഷം പുതിയ താമസക്കാർ എത്തുകയാണ്. ഇന്ത്യ ടുഡെയാണ് ഫ്ലാറ്റിന്റെ ഉടമസ്ഥനെ ഉദ്ധരിച്ച് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. 5 ലക്ഷം രൂപയാണ് ഫ്ലാറ്റിന്റെ വാടക. വീട്ടിലേക്ക് മാറാനുള്ള അന്തിമ ചർച്ചയിലാണെന്നും കരാർ ഉടൻ പൂർത്തിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭയത്തെ തുടർന്ന് ആളുകൾ വീട്ടിലേക്ക് മാറാൻ ധൈര്യപ്പെടുന്നില്ലെന്ന് നേരത്തെ ബ്രോക്കർ വെളിപ്പെടുത്തിയിരുന്നു. 'സുശാന്ത് മരിച്ച അപ്പാർട്ട്‌മെന്‍റാണെന്ന് കേട്ടാൽ, ആവശ്യക്കാര്‍ ഫ്ലാറ്റ് സന്ദർശിക്കുക പോലും തയാറാകില്ല. മരണം നടന്ന് ഇത്രയും കാലമായതിനാല്‍ ഇപ്പോള്‍ ഫ്ലാറ്റ് ഒന്ന് കാണാനെങ്കിലും ആളുകൾ എത്തുന്നുണ്ട്. എന്നാൽ ഇടപാട് നടക്കുന്നില്ല' - എന്നായിരുന്നു നേരത്തെ ബ്രോക്കർ പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.