'ന്നാ താൻ കേസ് കൊട്' ഹിറ്റായതോടെ ചെറുവത്തൂരിൽ വീണ്ടും സിനിമാഷൂട്ടിങ്
text_fieldsചെറുവത്തൂർ: മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷനായി ചെറുവത്തൂരും പരിസര പ്രദേശങ്ങളും മാറുന്നു. 'ന്നാ താൻ പോയി കേസ് കൊട്' എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ ജില്ല അതിർത്തിയായ കാലിക്കടവിൽ വീണ്ടും ഷൂട്ടിങ് തുടങ്ങി. ഫ്രൈഡേ ഫിലിംഹൗസിെന്റ ബാനറിൽ വിജയ് ബാബു നിർമിച്ച് ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന സിനിമയാണ് കാലിക്കടവിലും പയ്യന്നൂരിലുമായി ചിത്രീകരണം നടത്തുന്നത്.
കാലിക്കടവിൽ 35 വർഷമായി പ്രവർത്തിക്കുന്ന ദേവീവിലാസം ഹോട്ടലിലാണ് ചിത്രീകരണം നടക്കുന്നത്. ഹോട്ടൽ രവീന്ദ്രാ എന്നതാണ് ഇതിനെ പുതുക്കി നൽകിയ പേര്. സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ്, നിരഞ്ജനാ അനൂപ് എന്നിവരാണ് വേഷമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.