പുറത്തിറങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക! ഉഷ്ണതരംഗത്തെ നേരിടനുള്ള മാർഗവുമായി മലൈക അറോറ
text_fieldsനടൻ ഷാറൂഖ് ഖാന് സൂര്യാഘാതമേറ്റ് ആശുപത്രിയിൽ ചികിത്സ നേടിയതിന് പിന്നാലെ ഇതിനെ മറികടക്കാനുള്ള മാർഗവുമായി നടി മലൈക അറോറ. ഒരു പൊതുപരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്. നമ്മൾ പ്രകൃതിയെ അറിഞ്ഞ് ജീവിക്കണമെന്നും ഈ സമയത്ത് ധാരാളം വെള്ളം കുടിക്കണമെന്നും മലൈക പറഞ്ഞു.
'നമ്മൾ പരിസ്ഥിതിയെക്കുറിച്ച് ബോധവാന്മാരായിരിക്കണം. പരിസ്ഥിതി നിങ്ങളെ തിരിച്ച് സ്നേഹിക്കുന്ന ഒരേയൊരു മാർഗമാണിത്. ഉഷ്ണ തരംഗം പോലെയുള്ള കാര്യങ്ങൾക്ക് നമുക്ക് പ്രത്യേകിച്ച് ഒന്നു ചെയ്യാൻ കഴിയില്ല. എന്നാൽ ഈ സമയത്ത് നമുക്ക് ചെയ്യാൻ കഴിയുന്നത്ജലാംശം നിലനിർത്തുക, ധാരാളം വെള്ളം കുടിക്കുക, തണുത്തതും സുഖപ്രദവുമായ വസ്ത്രങ്ങൾ ധരിക്കുക, സൺസ്‌ക്രീൻ ഉപയോഗിക്കുക, പുറത്തിറങ്ങി നടക്കുമ്പോൾ കുട ഉപയോഗിക്കുക എന്നിവയാണ്. ഇവയാണ് ഉഷ്ണതരംഗത്തെ നേരിടാനുള്ള എന്റെ പക്കലുള്ള മാർഗങ്ങൾ'- മല്ലൈക പറഞ്ഞു.
ബുധനാഴ്ചയാണ് നിർജ്ജലീകരണവും തളർച്ചയും അനുഭവപ്പെട്ട ഷാറൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.പി.എൽ മത്സര വേദിയായിരുന്നു അഹമ്മദാബാദ്. ചൊവ്വാഴ്ച ഷാറൂഖിന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്തയും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിൽ കൊൽക്കത്തയാണ് വിജയിച്ചത്. ആരോഗ്യം വീണ്ടെടുത്ത എസ്.ആർ.കെ ആശുപത്രി വിട്ടിട്ടുണ്ട് . ബുധനാഴ്ച അഹമ്മദാബാദിൽ 45.9 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.
ഉത്തരേന്ത്യയിൽ കടുത്ത ചൂട് തുടരുകയാണ്. രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി, ബിഹാർ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് ചൂട് . ഈ ചൂടിൽ നിന്ന് എപ്പോൾ മോചനം ലഭിക്കുമെന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കൂടാതെ ഉഷ്ണതരംഗം സംബന്ധിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും നിർദേശം നൽകിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെ പുറത്തിറങ്ങാൻ പാടുള്ളൂവെന്നും വീടിന് പുറത്ത് ജോലി ചെയ്യുന്നവരോട് നിർബന്ധമായും കുടിവെള്ളം കരുതണമെന്നും അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.