Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിവാദത്തിനൊടുവിൽ...

വിവാദത്തിനൊടുവിൽ ‘കുരിശ്​’ എന്ന പേരുമാറ്റി; ‘എഡ്വിന്‍റെ നാമം’ 24ന്​ റിലീസ്​ ചെയ്യും

text_fields
bookmark_border
Movie Edwin Namam, Director arun raj
cancel

ആലപ്പുഴ: സെൻസർ ബോർഡിന്‍റെ ഇടപെടലിൽ പേരുമാറ്റിയ ‘എഡ്വിന്‍റെ നാമം’ സിനിമ 24ന്​ റിലീസ്​ ചെയ്യുമെന്ന്​ സംവിധായകൻ അരുൺരാജ്​, നിർമാതാവ്​ എ. മുനീർ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ചില മതപുരോഹിതരുടെ തിന്മക്കെതിരെ എഡ്വിൻ എന്ന 12 വയസ്സുകാരൻ പ്രതികരിക്കുന്ന സിനിമ ഒരു സമുദായത്തെ ആക്ഷേപിക്കുന്നുവെന്ന്​​​ ആരോപിച്ചാണ്​​ പേരിലും സീനുകളിലും മാറ്റംവരുത്തണമെന്ന്​ കാട്ടി സെൻസർ ബോർഡ്​ അഞ്ച്​ നിർദേശങ്ങൾ​ മുന്നോട്ടുവെച്ചത്​.

പേരിലടക്കം മാറ്റം വരുത്തിയിട്ടും ചിത്രത്തിന്​ ‘എ’ സർട്ടിഫിക്കറ്റാണ്​ കിട്ടിയത്​. പ്രമോഷനു വേണ്ടി സമൂഹമാധ്യമങ്ങളിലടക്കം ഉപയോഗിച്ച ‘കുരിശ്​’ എന്ന പേരാണ്​ മാറ്റിയത്​. സിനിമ 30ലധികം തിയറ്ററുകളിൽ പ്രദർശിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edwin NamamKurishDirector arun raj
News Summary - After the controversy, the name was changed to 'Kurish'; 'Edwin Namam' will release on 24th
Next Story