Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമമ്മൂട്ടി - അഖിൽ...

മമ്മൂട്ടി - അഖിൽ അക്കിനേനി ചിത്രം ‘ഏജന്‍റ്’ലെ ആദ്യ ഗാനം പുറത്തിറങ്ങി

text_fields
bookmark_border
മമ്മൂട്ടി - അഖിൽ അക്കിനേനി ചിത്രം ‘ഏജന്‍റ്’ലെ ആദ്യ ഗാനം പുറത്തിറങ്ങി
cancel

സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന മമ്മൂട്ടി - അഖിൽ അക്കിനേനി ചിത്രം ‘ഏജന്‍റ്’ലെ ആദ്യ ഗാനം പുറത്തിറങ്ങി. മല്ലി മല്ലി.... എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്.

സാക്ഷി വൈദ്യയാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. റസൂൽ എല്ലൂരണ് ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്.

എ.കെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിങ് ദേശീയ അവാർഡ് ജേതാവ് നവീൻ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്.

തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്. ഏപ്രിൽ 28 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Akhil AkkineniAgent movie
News Summary - Agent movie song released
Next Story