ഐശ്വര്യ റായിയും വിക്രമും വീണ്ടും ഒന്നിക്കുന്നു; സംവിധാനം മണിരത്നം!
text_fieldsമണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവന് ശേഷം ഐശ്വര്യ റായിയും വിക്രമും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. പ്രണയ കഥയാണെന്നും മണിരത്നം തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നതെന്നുമാണ് പുറത്തുവരുന്ന വിവരം. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.
നിലവിൽ കമൽ ഹാസൻ പ്രധാനവേഷത്തിൽ എത്തുന്ന സിനിമയുടെ തിരക്കിലാണ് മണിരത്നം. ജയ് മോഹനും മണിരത്നവും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.ഇതിന് ശേഷമാകും ഐശ്വര്യയും വിക്രവും ഒന്നിക്കുന്ന ചിത്രം ആരംഭിക്കുക.
2010 ൽ പുറത്ത് ഇറങ്ങിയ മണിരത്നത്തിന്റെ രവണിലും ഐശ്വര്യയും വിക്രവുമായിരുന്നു പ്രധാനവേഷത്തിൽ എത്തിയത്. വീരയ്യ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. ഈ കഥാപാത്രം ഹിന്ദിയിൽ അവതരിപ്പിച്ചത് അഭിഷേക് ബച്ചനായിരുന്നു. ചിത്രം ബോക്സോഫീസിൽ മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു.
പൊന്നിയിൻ സെൽവനാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ താരങ്ങളുടെ ചിത്രം. ഇരട്ട വേഷത്തിലായിരുന്നു ഐശ്വര്യ എത്തിയത്. നടിയുടെ നന്ദിനി എന്ന കഥാപാത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിച്ചത്. ഇവരുടെ പ്രണയവും ശത്രുതയും പകവീട്ടലുമാണ് പൊന്നിയിൻ സെൽവൻ രണ്ടിന്റെ പ്രമേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.