സന്തോഷം അടക്കാനായില്ല, ഐശ്വര്യ റായ് ഓടിവന്ന് തന്റെ ഗുരുവിനെ കെട്ടിപ്പിടിച്ചു; പൊന്നിയിന്‍ സെല്‍വന്‍ ട്രെയിലർ ലോഞ്ച് വിഡിയോ
text_fieldsപൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്‍റെ ഓഡിയോ-ട്രെയ്‍ലർ ലോഞ്ച് കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ നടന്നത്. തമിഴ് സിനിമാ ലോകത്തെ വമ്പൻ താരനിര പരിപാടിയിൽ പങ്കെടുത്തു. ഒരു ഇടവേളക്ക് ശേഷം ഐശ്വര്യ റായി ബച്ചൻ ബിഗ് സ്ക്രീനിൽ എത്തുന്ന ചിത്രമാണ് പൊന്നിയിൻ സെൽവം. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യഭാഗം സെപ്റ്റംബർ 30 നാണ് തിയറ്ററുകളിൽ എത്തുന്നത്. ഐശ്വര്യക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ വൻതാരനിരയാണ് അണിനിരക്കുന്നത്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ ഐശ്വര്യ എത്തിയിരുന്നു. കറുത്ത നിറത്തിലുള്ള കുർത്തയും അതിന് ചേരുന്ന ആഭരണങ്ങളും ധരിച്ച് സിമ്പിൾ ലുക്കിലാണ് നടി എത്തിയത്. താരം വേദിയിലെത്തിയതും കാണികള്‍ നിര്‍ത്താതെ കൈയടിച്ചു. ഐശ്വര്യ..ഐശ്വര്യ എന്ന് ആര്‍ത്തുവിളിച്ചു. വര്‍ഷം ഇത്രകഴിഞ്ഞിട്ടും ഐശ്വര്യയോടുള്ള ആരാധനയ്ക്ക് സിനിമപ്രേമികള്‍ക്കിടയില്‍ ഒരു കുറവും വന്നിട്ടില്ല എന്നതിന്‍റെ തെളിവായിരുന്നു ഈ കാഴ്ച .
സദസിലെ പ്രമുഖര്‍ക്കെല്ലം കൈകൊടുത്ത ശേഷം ഇരിപ്പിടത്തിലേക്ക് പോകാനൊരുങ്ങിയ ഐശ്വര്യ ഒരാളെ കണ്ടതും സന്തോഷം അടക്കാനാവാതെ അദ്ദേഹത്തിനരികിലേക്ക് ഓടിയെത്തി കെട്ടിപ്പിടിച്ചു. ഐശ്വര്യ റായ് എന്ന അഭിനേത്രിയെ സിനിമാലോകത്തിന് സമ്മാനിച്ച സംവിധായകന്‍ മണിരത്നത്തെയാണ് ഐശ്വര്യ ആലിംഗനം ചെയ്തത്.
1997 -ല്‍ പുറത്തിറങ്ങിയ ഇരുവര്‍ എന്ന ചിത്രത്തിലൂടെ മണിര്തനമാണ് ഐശ്വര്യയെ ആദ്യമായി നായികയാക്കുന്നത്. പിന്നീട് ഗുരു, രാവണന്‍ എന്നീ ചിത്രങ്ങളിലും മണിര്തനം ഐശ്വര്യയ്ക്ക് അവസരം നല്‍കി. പ്ലാസ്റ്റിക് സർജറിക്ക് ശേഷമാണ് ഐശ്വര്യ ട്രെയിലർ ലോഞ്ചിനെത്തിയതെന്ന് സൂചനയുണ്ടായിരുന്നു. മുംബൈ വിമാനത്താവളത്തിൽ മുഖം മറച്ചാണ് നടി എത്തിയത്.
#AishwaryaRaiBachchan gets the loudest cheer at #PS1AudioLaunch pic.twitter.com/TMqb8M97LT
— akshay raj (@akshayraj999) September 6, 2022
ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിൻ സെൽവൻ. കൽക്കി കൃഷ്ണമൂർത്തിയുടെ ചരിത്ര നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ റായി ബച്ചനോടൊപ്പം തൃഷ, വിക്രം. കാർത്തി, ജയംരവി, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മണിരത്നത്തിന്‍റെ സ്വപ്ന സിനിമയായ പൊന്നിയിന്‍ സെല്‍വനില്‍ പഴവൂര്‍ റാണി നന്ദിനി എന്ന പ്രതിനായിക കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് നന്ദിനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.