പെപ്പെ, അർജുൻ അശോകൻ, ചെമ്പൻ എന്നിവർ ഒന്നിക്കുന്ന 'അജഗജാന്തരം' ടൈറ്റിൽ ലുക് പോസ്റ്റർ
text_fieldsആൻറണി വര്‍ഗ്ഗീസ്സ്, അര്‍ജ്ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന "അജഗജാന്തരം " എന്ന ചിത്രത്തിെൻറ ടൈറ്റിൽ ലുക്ക് പോസ്റ്റര്‍ നടന്‍ ടൊവിനോ തോമസ്സ് തെൻറ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു. സാബുമോന്‍, സുധി കോപ്പ, കിച്ചു ടെല്ലസ്, ടിറ്റോ വിത്സല്‍, സിനോജ് വര്‍ഗ്ഗീസ്സ്, രാജേഷ് ശര്‍മ്മ, ലുക്ക്മാന്‍, ജാഫര്‍ ഇടുക്കി, വിനീത് വിശ്വം, ബിറ്റോ ഡേവീസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
സില്‍വര്‍ ബേ സ്റ്റുഡിയോസിെൻറ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിെൻറ ഛായാഗ്രഹണം ജിേൻറാ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം-ജേക്സ് ബിജോയ്, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, കല-ഗോകുല്‍ദാസ്, മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, സ്റ്റില്‍സ്-അര്‍ജ്ജുന്‍ കല്ലിങ്കല്‍, പരസ്യക്കല-ഓള്‍ഡ് മോക്സ്, സൗണ്ട്-രംഗനാഥ് രവി, ആക്ഷന്‍-സുപ്രീം സുന്ദര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് മെെക്കിള്‍,അസോസിയേറ്റ് ഡയറക്ടര്‍-കണ്ണന്‍ എസ് ഉള്ളൂര്‍,കിരണ്‍ എസ്.അസിസ്റ്റന്റ് ഡയറക്ടര്‍-അനന്തു വിജയ്, അരവിന്ദ് രാജ്, വിഷ്ണു വിജയന്‍, സുജിത് ഒ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാദുഷ, വിതരണം-സെന്‍ട്രര്‍ പിക്ച്ചേഴ്സ് റിലീസ്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.