ബോളിവുഡിനെ രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം വേണ്ടി വരും; അജയ് ദേവ്ഗൺ
text_fieldsഅജയ് ദേവ്ഗണിന്റെ ദൃശ്യം 2ന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. നവംബർ 18 ന് പ്രദർശനത്തിനെത്തിയ ചിത്രം ഇതിനോടകം 89 കോടി രൂപ സ്വന്തമാക്കിയിട്ടുണ്ട്. ദൃശ്യം ആദ്യഭാഗത്തിനും മികച്ച സ്വീകാര്യതയായിരുന്നു ബോളിവുഡിൽ നിന്ന് ലഭിച്ചത്.
ലോക്ക് ഡൗണിന് ശേഷം ബോളിവുഡ് ചിത്രങ്ങൾക്ക് അത്ര നല്ല സമയമല്ല. പുറത്തിറങ്ങിയ സൂപ്പർ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ തകർന്ന് അടിഞ്ഞിരുന്നു. നിലവിലെ അവസ്ഥയിൽ നിന്ന് ബോളിവുഡിനെ രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം വേണ്ടി വരുമെന്നാണ് നടൻ അജയ് ദേവ്ഗൺ പറയുന്നത്. ദൃശ്യ 2ന്റെ പ്രചരണത്തിന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'ബോളിവുഡ് ബോക്സോഫീസിനെ രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം വേണമെന്നാണ് എനിക്ക് തോന്നുന്നത്. ഇതൊരു തുടക്കം മാത്രമാണ്. എല്ലാത്തിന്റേയും അവസാനം വിനോദമാണ്. ഏതുതരം സിനിമയായലും അതിലെ വികാരങ്ങൾ ഉൾക്കൊണ്ടു കൊണ്ട് ആസ്വദിക്കാൻ കഴിയണം.
പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രങ്ങൾ നിർമിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. രണ്ടര മണിക്കൂർ പ്രേക്ഷരെ പിടിച്ചിരുത്തുന്നത് ഏറെ പ്രയാസമാണ്. ഇന്നത്തെ ആളുകൾ വളരെ സ്മർട്ടാണ്. സിനിമയെ കുറിച്ച് അറിവുണ്ട്. അതിനാൽ തന്നെ എന്തെങ്കിലും കൊടുത്താൽ മതിയാവില്ല. പുതുമയുള്ളത് നൽകണം' -അജയ് ദേവ്ഗൺ പറഞ്ഞു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ കൈതിയുടെ ഹിന്ദിപ്പതിപ്പായ ഭോല ആണ് അജയ്‌ദേവ്ഗണിന്റെ അടുത്തചിത്രം. 2023 മാര്‍ച്ചിലാകും ചിത്രം പ്രദർശനത്തിനെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.