രാജസ്ഥാനിലും 'അജയന്റെ രണ്ടാം മോഷണം'; 'നമ്മുടെ എല്ലാ താരങ്ങളെയും അവർക്ക് അറിയാം'- കുറിപ്പ് വൈറൽ
text_fieldsടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം' സെപ്റ്റംബർ 12 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ 12 ദിവസത്തെ കളക്ഷൻ 87 കോടിയാണ്. എ.ആർ.എം ജപ്പാനിലും റിലീസ് ചെയ്തിട്ടുണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
രാജസ്ഥാനിലും 'അജയന്റെ രണ്ടാം മോഷണം ചർച്ചയായിട്ടുണ്ട്.അജിത്ത് പുല്ലേരിയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചത്. എ.ആർ. എമ്മിന്റെ സംവിധായൻ ജിതിൽ ലാൽ ഫേസ്ബുക്ക് പേജിൽ അജിത്ത് പുല്ലേരിയുടെ കുറിപ്പ് പങ്കുവെച്ചുവെച്ച് കൊണ്ട് സന്തോഷം അറിയിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ജൈസാൽമീർ എന്ന സ്ഥലത്ത് ആകെയുള്ള ഒരു തിയറ്ററിലാണ് ചിത്രം പ്രദർശിപ്പിക്കുന്നതെന്നാണ് കുറിപ്പിൽ പറയുന്നത്. മറ്റു സിനിമകളുടെ പ്രദർശനം നിർത്തിവെച്ചുകൊണ്ടാണ് എ.ആർ.എമ്മിന്റെ ഹിന്ദി പതിപ്പ് നിറഞ്ഞ സദസിൽ പ്രദർശിപ്പിക്കുന്നത്. കുറിപ്പിനൊപ്പം തിയറ്ററിൽ നിന്നുള്ള കട്ട് ഔട്ടുകളുടെയും ബാനറിന്റെയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
' Made my day ❤️🙏🏻'
ARM റിലീസ് സമയത്ത് ഒരു രാജസ്ഥാൻ യാത്രയിലായിരുന്നു. . ജൈസാൽമീരിൽ എത്തിയപ്പോൾ ഞങ്ങളുടെ ഗൈഡ് ഞാൻ ഒരു സിനിമ മേഖലയിൽ ജോലി ചെയ്യുന്ന ആൾ ആണ് എന്ന് അറിഞ്ഞത്‌കൊണ്ട് എനിക്ക് ഒരു സർപ്രൈസ് കാണിച്ചു. .
നമ്മുടെ സ്വന്തം മലയാളം സിനിമ ജൈസാൽമീരിൽ ആകെ ഉള്ള ഒരു തിയറ്ററിൽ ഇന്ത്യയിലെ മറ്റെല്ലാ ഭാഷയിലെ സിനിമകളും മാറ്റി വെച്ച് ARM ഹിന്ദി അവിടെ പ്രദർശിപ്പിക്കുന്നു. അതും നിറഞ്ഞ സദസ്സിൽ
നമ്മുടെ എല്ലാ താരങ്ങളെയും അവർക്ക് അറിയാം
വലിയ കട്ട് ഔട്ടുകൾ ഉൾപ്പെടെ വെച്ചുകൊണ്ട്
അഭിമാന നിമിഷം
- അജിത്ത് പുല്ലേരി
ടൊവിനോയുടെ കരിയറിലെ ആദ്യ 50 കോടി ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'.അജയൻ, മണിയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് വേഷങ്ങളിലാണ് ടൊവിനോ ചിത്രത്തിലെത്തിയിരിക്കുന്നത്. മൂന്ന് വേഷങ്ങളും അതിഗംഭീരമായി താരം പകർന്നാടിയിട്ടുണ്ട്.മണിയൻ എന്ന കഥാപാത്രത്തിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.