Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമേജർ മഹാദേവനായി...

മേജർ മഹാദേവനായി മമ്മൂട്ടി, ആക്ഷൻ പാക്ക്ഡ് ചിത്രം; 'ഏജന്റ്' ട്രെയിലർ പുറത്തിറങ്ങി

text_fields
bookmark_border
Akhil Akkineni and Mammootty  Movie AGENT Malayalam Trailer
cancel

രു ചെറിയ ഇടവേളക്ക് ശേഷം പുറത്തു വരുന്ന മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമാണ് ഏജന്റ്. തെലുങ്കിനെ കൂടാതെ മലയാളത്തിലും പുറത്ത് ഇറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. തെലുങ്ക് ട്രെയിലറിന്റെ മമ്മൂട്ടിയുടെ ഡബ്ബിങ് പൂർത്തിയാകാത്തതിനാൽ അദ്ദേഹത്തിന്റെ ശബ്ദം പൂർണമായി ഉപയോഗിക്കാൻ സാധിച്ചില്ല. തെലുങ്കിലും മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്യുന്നത്

ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെ‍യിലർ തിയറ്റർ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് നൽകുന്ന ചിത്രമാണെന്ന് ഉറപ്പ് നൽകുന്നു. മമ്മൂട്ടി റോ ചീഫ് കേണൽ മേജർ മഹാദേവനായും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖിൽ അക്കിനേനിയുമെത്തുന്ന ചിത്രം പാൻ ഇന്ത്യൻ ചിത്രമായി ബിഗ് ബഡ്ജറ്റിലാണ് പൂർത്തിയായത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിൽ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ചിത്രത്തിലെ "ദി ഗോഡ്" എന്ന നിർണ്ണായക വേഷത്തിൽ ഡിനോ മോറിയ അഭിനയിക്കുന്നുണ്ട്. അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. പി ആർ ഓ: പ്രതീഷ് ശേഖർ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Akhil Akkineni
News Summary - Akhil Akkineni and Mammootty Movie AGENT Malayalam Trailer
Next Story