'രാംസേതു യാഥാർഥ്യമോ സങ്കല്പമോ' എന്ന് പോസ്റ്ററിൽ; ചരിത്ര സംഭവങ്ങളെ സംശയിച്ചതിന് അക്ഷയ് ചിത്രത്തിനെതിരെ പ്രതിഷേധം
text_fieldsബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിെൻറ ഒടിടി റിലീസായെത്തിയ ചിത്രമായിരുന്നു 'ലക്ഷ്മി'. വിവാദമായതിനെ തുടർന്ന് പേര് മാറ്റിയെത്തിയ ലക്ഷ്മിക്ക് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് താരം. 'രാമ സേതു' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിെൻറ ഫസ്റ്റ്ലുക് പോസ്റ്റർ അക്ഷയ് കുമാർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിന് പിന്നാലെ പുതിയ വിവാദവും ഉടലെടുത്തിരിക്കുകയാണ്.
ശ്രീരാമൻ നിർമിച്ചു എന്ന വിശ്വസിക്കപ്പെടുന്ന രാമസേതു എന്ന പാലവുമായി ബന്ധപ്പെട്ടതാണ് 'രാമസേതു' എന്ന ചിത്രമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. എന്നാൽ, വിവാദത്തിന് വഴിവെച്ചത് പോസ്റ്ററിൽ 'രാമസേതു യാഥാർഥ്യമോ സങ്കൽപ്പമോ' എന്ന ടാഗ്ലൈൻ കൊടുത്തതാണ്. ഹിന്ദു മതത്തിലെ ചരിത്ര സംഭവങ്ങളെ സംശയത്തിെൻറ നിഴലിൽ നിർത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം താരത്തെയും ചിത്രത്തെയും എതിർത്ത് രംഗത്തെത്തി.
വിവിധ തരത്തിലുള്ള മറുപടികളും പ്രതിഷേധങ്ങളുമാണ് ട്വിറ്ററിൽ പലരും പങ്കുവെച്ചത്. 'അക്ഷയ് കുമാർ ക്ഷമിക്കണം.. എെൻറ ഭഗവാൻ രാമനെ പണം ഖനനം ചെയ്യാൻ ഉപയോഗിക്കരുത്. ഒരു ഹിന്ദു എന്ന നിലയിലുള്ള എെൻറ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ലക്ഷ്മി ബോംബ് നിങ്ങൾ ചെയ്തില്ലായിരുന്നുവെങ്കിൽ ഞാൻ നിങ്ങളുടെ സിനിമയെ / രാം സേതുവിനെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തയെ പിന്തുണയ്‌ക്കുമായിരുന്നു… -ഒരാൾ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
Sorry @akshaykumar ! Not in the name of My Bhagwan Ram. Ram can't be used for minting money.
— aashish dwivedi (@aashidwivedi786) November 15, 2020
I would have supported your movie/your thought on Ram Setu, had you not made #LaxmiBomb which hurts my feelings as a Hindu... https://t.co/kIrXrPDWiI
എന്തും സങ്കൽപ്പമാണോ യാഥാർഥ്യമാണോ എന്ന് ഇപ്പോൾ ബോളിവുഡാണ് തീരുമാനിക്കുന്നത്. രാംസേതു സാങ്കൽപ്പികമാണെന്ന് ചിന്തിക്കുന്നവർക്കല്ലാം എെൻറ അഭിനന്ദനങ്ങൾ. എനിക്ക് അതൊരു യാഥാർഥ്യം മാത്രമാണ്. ഒരു ബോളിവുഡ്കാരനും അത് തെളിയിക്കേണ്ട ആവശ്യമില്ല. ഇവരെ പോലുള്ളവരെ ബഹിഷ്കരിക്കുക. അല്ലെങ്കിൽ ഹിന്ദു മതത്തെ നിങ്ങളുടെ സിനിമയിൽ ഉപയോഗിക്കാതിരിക്കുക. -ഇങ്ങനെയായിരുന്നു മറ്റൊരാളുടെ പ്രതികരണം.
Now bollywood decides, it's myth or reality.
— Displaced_Person (@homeless_persn) November 14, 2020
Congratulations to those people who think that Shri Ram Setu is a myth.
For me it's always be reality. No need of any boolywoodians to prove it.
Boycott these types of people otherwise don't use any Hindu religion in your movie. pic.twitter.com/4DsHaPmUdM
NEW MOVIE TITLE:-
— Ҡıʀaռ 🦋 (SSRF) || MUTUALS CHECK PINNED TWEET 💫 (@zayniesgal) November 14, 2020
" Ram Setu- Myth Or Reality ? "
Questioning Our Ancient HISTORY?
Questioning If Ram Ji Existed ?
Questioning If We Will Let them Disrespect Our Gods & Historic Events Related to Them, in front Of Us??
#Diwali4SSR #YehDiwaliSushantWali pic.twitter.com/PeY6iEr8qP
Let us now meet Einstein Newton's uncle and past future and even more intelligent than present day scientists @akshaykumar ji, who will tell by his reel acting that Ram Setu is reality or a myth....@SrBachchan @ShraddhaKapoor @KapilSharmaK9 https://t.co/ORRqkiKSEH
— Mohit Tiwari (@mohittiwari5398) November 15, 2020
So after the backlash of Bhakts on film #Laxmii our @akshaykumar is making a film called #RamSetu to please the Bhakts, Great Going.🤨🙏 @RajaSen @annavetticad @RanaAyyub @anubhavsinha @anuragkashyap72 @zainabsikander @FarahKhanAli @_sabanaqvi @ReallySwara @aditiraohydari https://t.co/eIAWX4aAwE
— Saima Khan (@OMGitsSaima) November 15, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.