മമ ധർമ്മക്ക് വീണ്ടും ധനസഹായം അഭ്യർഥിച്ച് അലി അക്ബർ
text_fieldsതിരുവനന്തപുരം: മലബാർ കലാപത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിനായി വീണ്ടും ധനസഹായം അഭ്യർഥിച്ച് സംവിധായകൻ അലി അക്ബർ. ഫേസ്ബുക്കിലൂടെയാണ് സിനിമക്കായി ധനസഹായം അഭ്യർഥിച്ച് അലി അക്ബർ രംഗത്തെത്തിയത്.
"ഞങ്ങൾ അവസാനവട്ട ഒരുക്കത്തിലാണ് നിങ്ങളോ?. നിങ്ങൾ കൂടെയുണ്ടാകും എന്ന ധൈര്യമാണ് മുന്നോട്ട് നയിക്കുന്നത്. ഇനി പ്രവർത്തനത്തിന്‍റെ വേഗതയിലേക്ക്" -അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിനൊപ്പം സിനിമക്കായി സംഭാവന നൽകേണ്ട അക്കൗണ്ടിന്‍റെ വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇതിെനാപ്പം സിനിമക്കായി തോക്കുകളും കത്തികളും നിർമിക്കുന്നതിന്‍റെ ചിത്രങ്ങളുമുണ്ട്. ഇതിന് മുമ്പും സിനിമക്കായി ധനസഹായം അഭ്യർഥിച്ച് നിരവധി തവണ അലി അക്ബർ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
നേരത്തെ 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ കഴിഞ്ഞിരുന്നു. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അലി അക്ബറും സമാന പ്രമേയമുള്ള സിനിമയുമായി രംഗത്തെത്തിയത്.
ഞങ്ങൾ അവസാന വട്ട ഒരുക്കത്തിലാണ്. നിങ്ങളോ? നിങ്ങൾ കൂടെയുണ്ടാകും എന്ന ധൈര്യമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്...ഇനി...
Posted by Ali Akbar on Saturday, 13 February 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.