മമധർമക്ക് വീട്ടുമുറ്റത്ത് 900 സ്ക്വയര്‍ ഫീറ്റ് ഷൂട്ടിങ് ഫ്ലോര്‍, 6K കാമറ, ഖുക്രി കത്തികൾ; രണ്ടും കൽപ്പിച്ച് അലി അക്ബർ
text_fieldsമലബാർ വിപ്ലവം പശ്ചാത്തലമാക്കി ഒരുക്കുന്ന 1921 എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി പാനസോണിക് ലൂമിക്സ് S1H 6 കെ ക്യാമറ സ്വന്തമാക്കിയതായി സംവിധായകന്‍ അലി അക്ബര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. 'കുരുക്കൾ അങ്ങട്ട് പൊട്ടട്ടെ മമധർമ്മയ്ക്ക് 6K, ക്യാമറ എത്തി... ഇത് നമ്മുടെ സ്വന്തം...1921 ഒരു തുടക്കം എന്ന് കരുതിയാൽ മതി..' - പുതിയ കാമറയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അലി അക്ബർ കുറിച്ചത് ഇങ്ങനെയായിരുന്നു.
ചിത്രീകരണത്തിനായി വീട്ടുമുറ്റത്ത് 900 സ്ക്വയര്‍ ഫീറ്റ് ഷൂട്ടിങ് ഫ്ലോര്‍ തയ്യാറാകുന്നതായും അലി അക്ബര്‍ മറ്റൊരു പോസ്റ്റിലൂടെ അറിയിച്ചു. സിനിമയില്‍ ഉപയോഗിക്കുന്ന ഖുക്രിയുടെ ചിത്രവും അലി അക്ബര്‍ പങ്കുവെച്ചു. 80 ഓളം ഖുക്രി കത്തികള്‍ കൈയ്യിലുണ്ടെന്നും കത്തി ഡിസൈന്‍ ചെയ്തത് താനാണെന്നും അദ്ദേഹം പറഞ്ഞു. ഒരുകോടിയിലധികം രൂപ സിനിമ നിർമിക്കാനായി പങ്കുവെച്ച മമധര്‍മ്മ എന്ന അക്കൗണ്ടിലേക്ക് വന്നതായി നേരത്തെ അലി അക്ബര്‍ അറിയിച്ചിരുന്നു.
കുരുക്കൾ അങ്ങട്ട് പൊട്ടട്ടെ മമധർമ്മയ്ക്ക് 6K, ക്യാമറ എത്തി... ഇത് നമ്മുടെ സ്വന്തം...1921 ഒരു തുടക്കം എന്ന് കരുതിയാൽ മതി...
ഈ ക്യാമറയുടെ റിസൾട്ട് https://youtu.be/MK8NvJ9pdKc
Posted by Ali Akbar on Thursday, 10 December 2020
സിനിമക്കായി അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച നിര്‍മ്മാണ കമ്പനിയുടെ പേരാണ് മമധര്‍മ്മ. സിനിമയുടെ ഗാനം റെക്കോർഡ് ചെയ്യുന്ന കാര്യം അലി അക്ബർ നേരത്തെ ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നു. ഹരി വേണുഗോപാലാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. ചിത്രത്തില്‍ പല പ്രമുഖ താരങ്ങളും ഭാഗമാകുമെന്നും സൈബര്‍ ആക്രമണം ഭയന്നാണ് പലരുടെയും പേര് പുറത്തുപറയാത്തതെന്നും അലി അക്ബര്‍ പറഞ്ഞു.
ഖുക്രി
Posted by Ali Akbar on Wednesday, 9 December 2020
അതെ സമയം സിനിമയുടെ പുതിയ വിവരങ്ങള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ വലിയ ട്രോളുകളാണ് സംവിധായകന്‍ അലി അക്ബറിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
900 sq feet ഷൂട്ടിംഗ് floor ഉയരുന്നു,
Posted by Ali Akbar on Wednesday, 9 December 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.