അലി അക്ബറിന്റെ സിനിമ ചരിത്രത്തിലേക്കുള്ള അന്വേഷണം; വിലക്കിയാൽ ആഷിക് അബുവിന്‍റെ ചിത്രം തിയറ്റർ കാണില്ല-സന്ദീപ് വാര്യർ
text_fieldsസംവിധായകൻ അലി അക്ബറിന്റെ സിനിമ വിലക്കിയാൽ ആഷിക് അബുവിന്‍റെ വാരിയംകുന്നൻ സിനിമ തിയറ്റർ കാണില്ലെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ. ആഷിഖ് അബുവും സംഘവും വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയെ മഹത്വവത്ക്കരിച്ചു കൊണ്ട് സിനിമ എടുക്കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു.
ഇതിനെ വെല്ലുവിളിച്ചു കൊണ്ട് അലി അക്ബർ നടത്തിയ സിനിമ പ്രഖ്യാപനം യഥാർത്ഥ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ ആയിരക്കണക്കിന് യുവാക്കൾക്ക് പ്രേരണയാകുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. അലി അക്ബറിന്റെ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമ '1921 പുഴ മുതൽ പുഴ വരെ' സിനിമയുടെ പൂജാ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യർ.
സ്വാമി ചിദാനന്തപുരി ആണ് സിനിമയുടെ പൂജ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മലയാള സിനിമ മേഖലയില്‍ നിന്നും കോഴിക്കോട് നാരായണന്‍ നായര്‍ പരിപാടിയില്‍ പങ്കെടുത്തു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.