ബാങ്ക് അക്കൗണ്ടിൽ എത്ര പണമുണ്ടെന്ന് അറിയില്ല; ആദ്യ ചിത്രത്തിന് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തി ആലിയ ഭട്ട്
text_fieldsഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. 2012 ൽ കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ എത്തിയത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ കഴിഞ്ഞു. ആ വർഷത്തെ മികച്ച പുതുമുഖ താരത്തിനുളള ഫിലിം ഫെയർ പുരസ്കാരവും ആലിയ ഭട്ടിന് കിട്ടി.
ബോളിവുഡിലെ മുൻനിരനായികയായി തിളങ്ങുന്ന ആലിയ തന്റെ ആദ്യ ചിത്രത്തിന് ലഭിച്ച പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ഏറ്റവും പുതിയ ചിത്രമായ ബ്രാഹ്മാസ്ത്രയുടെ പ്രചരണ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആദ്യ ചിത്രത്തിനാനായി സംവിധായകനും നിർമാതാവുമായ കരൺ ജോഹർ 15 ലക്ഷം രൂപയാണ് നൽകിയത്.
'15 ലക്ഷം രൂപയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തിനായി നൽകിയത്. ചെക്ക് കിട്ടിയ ഉടൻ തന്നെ അമ്മക്ക് കൈമാറുകയായിരുന്നു. അന്ന് മുതൽ എന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് അമ്മയാണ്- ആലിയ ഭട്ട് പറഞ്ഞു.
ബാങ്ക് അക്കൗണ്ടിൽ എത്ര പണമുണ്ടെന്ന് എനിക്കറിയില്ല. പക്ഷെ നല്ലൊരു തുക ബാങ്കിൽ കാണുമെന്ന് അറിയാം. പക്ഷെ അത് എത്രയാണെന്ന് അറിയില്ല. അത് നല്ലതാണോ എന്നും അറിയില്ല. എന്റെ ടീം പലപ്പോഴും എന്നോട് പറയാറുണ്ട്, സാമ്പത്തിക കാര്യങ്ങൾ നോക്കണമെന്ന്. ഇപ്പോൾ എനിക്കൊരു കുട്ടിയുണ്ട്. ഇനി സാമ്പത്തിക കാര്യങ്ങൾ സ്വന്തമായി നോക്കണം- ആലിയ ഭട്ട് മിഡ് ഡേക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
രൺബീർ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ബ്രഹ്മാസാത്ര. അയാൻ മുഖർജി സംവിധാന ചെയ്ത ചിത്രത്തിന്റെ ആദ്യഭാഗം സെപ്റ്റംബർ 9 നാണ് തിയറ്ററുകളിൽ എത്തുന്നത്. ഏറെ പ്രതീക്ഷയോടെ എത്തുന്ന ചിത്രമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.