കേരളത്തിലെ വനങ്ങളില്‍ നടന്ന സംഭവങ്ങളുടെ നേർകാഴ്ചയുമായി ക്രൈംസീരീസ് ‘പോച്ചർ; എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറായി ആലിയ ഭട്ട്
text_fieldsക്യുസി എൻറർടൈൻമെന്റ് നിർമിക്കുന്ന ആമസോൺ ഒറിജിനൽ സീരിസായ പോച്ചറിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി നടി ആലിയ ഭട്ട് . പ്രൈം വിഡിയോയാണ് ഇക്കാര്യം അറിയിച്ചത്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ അന്വേഷണ കുറ്റകൃത്യ പരമ്പര ഇന്ത്യൻ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടസംഘത്തെകുറിച്ചുള്ള സംഭവങ്ങളുടെ സാങ്കൽപിക നാടകീകരണമാണ്. ഫെബ്രുവരി 23ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലുമായി ആമസോണ്‍ പ്രൈം വിഡിയോ പോച്ചര്‍ സ്ട്രീം ചെയ്യും. ഡല്‍ഹി ക്രൈം ക്രിയേറ്റര്‍ റിച്ചി മേത്തയാണ് പോച്ചറിന്റെ സംവിധായകന്‍. നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരടങ്ങുന്ന അഭിനേതാക്കളാണ് പ്രധാന വേഷത്തിലുള്ളത്.
പ്രകൃതി സംരക്ഷണത്തിനും സുസ്ഥിരതക്കും വേണ്ടി സജീവമായി ശബ്ദം ഉയർത്തുന്ന അഭിനേതാവാണ് ആലിയ. ‘അവിശ്വസനീയമാംവിധം പ്രാധാന്യമുള്ള ഈ പ്രോജക്റ്റിൻറെ ഭാഗമാകുന്നത് എനിക്കും എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസിലെ മുഴുവൻ ടീമിനും ഒരു ബഹുമതിയാണ്. വന്യജീവി കുറ്റകൃത്യങ്ങളുടെ അടിയന്തിര പ്രശ്നത്തെക്കുറിച്ച് ബോധവത്കരിക്കുന്നതാണ് റിച്ചിയുടെ ചിത്രീകരണം. നമ്മുടെ വനങ്ങളിൽ നടക്കുന്ന ക്രൂരമായ ഈ കുറ്റകൃത്യങ്ങളെ അടിസ്ഥാന മാക്കിയുള്ള പോച്ചറിലെ കഥപറച്ചിൽ ഏറെ ആകർഷകമായി തോന്നി. എല്ലാ ജീവജാലങ്ങളോടും കൂടുതൽ അനുകമ്പയും പരിഗണനയും ഉള്ളവരായിരിക്കാനുള്ള ശക്തമായ സന്ദേശം നൽകുകയാണ് ‘പോച്ചർ’- ആലിയ പറഞ്ഞു.
എട്ട് എപ്പിസോഡുള്ള ഈ പരമ്പരയുടെ ആദ്യ മൂന്ന് എപ്പിസോഡുകള്‍ 2023ലെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജൊഹാന്‍ ഹെര്‍ലിന്‍ എയ്ഡ് ക്യാമറ ചലിപ്പിക്കുന്ന സീരീസിന് സംഗീതം നല്‍കിയത് ആന്‍ഡ്രൂ ലോക്കിങ്ടണാണ്. ബെവര്‍ലി മില്‍സ്, സൂസന്‍ ഷിപ്പ്ടണ്‍, ജസ്റ്റിന്‍ ലി എന്നിവരാണ് എഡിറ്റിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.