'സ്ഫടിക'ത്തിലെ മൈന ചാക്കോ മാഷിനെ 'കടുവ' എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് ഈ സംവിധായകന്‍റെ ശബ്ദത്തിലാണ്
text_fieldsമോഹൻലാൽ നായകനായ 'സ്ഫടികം' എന്ന ഹിറ്റ് സിനിമയിൽ ഏറെ ചിരി ഉയർത്തിയ രംഗങ്ങളിലൊന്നാണ് ചാക്കോ മാഷിനെ വീട്ടിൽ വളർത്തുന്ന മൈന 'കടുവ കടുവ' എന്ന് വിളിച്ച് ആക്ഷേപിക്കുന്നത്. ഈ രംഗത്തിൽ മൈനക്ക് വേണ്ടി ശബ്ദം നൽകിയത് സംവിധായകൻ ആലപ്പി അഷറഫ് ആണ്. സിനിമ തമിഴിൽ റീമേക്ക് ചെയ്തപ്പോൾ അവർ ആശ്രയിച്ചതും ആലപ്പി അഷറഫിന്‍റെ ശബ്ദത്തെ തന്നെ.
ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് ഈ കൗതുക വിവരം അദ്ദേഹം സിനിമ ആരാധകരുമായി പങ്കുവെച്ചത്. മൈനക്ക് 'ഡബ്ബ്' ചെയ്തതിന് 'സ്ഫടികം' സിനിമയുടെ നൂറാം ദിവസ ആഘോഷത്തിൽ ആലപ്പി അഷറഫിനെ ഷീൽഡ് നൽകി ആദരിക്കുകയും ചെയ്തിരുന്നു. ഡബ്ബിങ് സമയത്ത് ലാൽ വിദേശത്ത് ആയിരുന്നതിനാൽ റീ റിക്കോർഡിങിന്‍റെ അവശ്യത്തിലേക്കുള്ള ശബ്ദങ്ങൾക്കായ് ആടുതോമക്ക് വേണ്ടി ട്രാക്ക് വോയ്സ് ഡബ്ബ് ചെയ്തത് അഷറഫ് ആണ്. മൈനയുടെ രംഗം വന്നപ്പോൾ ഒരു രസത്തിന് അതിനുംകൂടി ശബ്ദം കൊടുത്തു. അത് ഇഷ്ടപ്പെട്ട സംവിധായകൻ ഭദ്രൻ അത് സിനിമയിൽ ഉപയോഗിക്കുകയായിരുന്നു.
പിന്നീട് തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ അവരും സഹായം തേടി. മലയാളത്തിലേത് എടുത്തുകൂടെയെന്ന് ചോദിച്ചപ്പോൾ 'ഇവിടെ ഇത് ചെയ്യാൻ ആളില്ല എന്നും തമിഴിൽ 'കരടി കരടി' എന്നാണ് ഡയലോഗെന്നുമായിരുന്നു മറുപടി. പിന്നെ കൊച്ചിയിൽ നിന്നും രാവിലെത്തെ വിമാനത്തിൽ മദിരാശിയിൽ എത്തി, 'കരടി കരടി' എന്നു പറഞ്ഞു വൈകീട്ടത്തെ വിമാനത്തിൽ തിരിച്ചുവന്നു. അതിന് പ്രതിഫലം വാങ്ങിയില്ലെന്നും ആലപ്പി അഷറഫ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.