Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതിയറ്റർ റിലീസിന്...

തിയറ്റർ റിലീസിന് മുമ്പ് ഒ.ടി.ടി റൈറ്റ്; അല്ലു അർജുന്റെ 'പുഷ്പ 2' പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്

text_fields
bookmark_border
Allu Arjun And Fahad Fasil Movie Pushpa 2 Ott Right to Netflix
cancel

ന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെ പുഷ്പ 2. മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടാകെ തരംഗം സൃഷ്‌ടിച്ച പുഷ്പ: ദ റൂള്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെക്കുറിച്ചുള്ള നിർണ്ണായക പ്രഖ്യാപനമാണ് പുറത്തുവരുന്നത്. നെറ്റ്ഫ്ലിക്സിലാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം.എന്നാല്‍ ഇതിനെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ നെറ്റ്ഫ്ലിക്സ് ടീമോ നല്‍കിയിട്ടില്ല. എന്നാൽ താരവും നെറ്റ്ഫ്ലിക്സ് ടീമും തമ്മിലുള്ള കൂടിക്കാഴ്ച ഈ അഭ്യൂഹത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. 2024 ഓഗസ്റ്റ്‌ 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ചിത്രം തിയറ്ററുകളിലെത്തുക.

പുഷ്പയിലൂടെ 2021-ലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും അല്ലു അര്‍ജുന്‍ കരസ്ഥമാക്കിയിരുന്നു. 2021ല്‍ പുറത്തുവന്ന 'പുഷ്പ'യിലൂടെ നടന്റെ ജനസ്വീകാര്യത പതിന്മടങ്ങു വര്‍ധിച്ചിരുന്നു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Allu ArjunFahad fasilPushpa 2
News Summary - Allu Arjun And Fahad Fasil Movie Pushpa 2 Ott Right to Netflix
Next Story