Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപുഷ്പരാജും ഭൻവർസിങ്ങും...

പുഷ്പരാജും ഭൻവർസിങ്ങും മുഖാമുഖമെത്താൻ ഇനി 30 നാൾ മാത്രം; പുഷ്പ 2ന്റെ പുതിയ പോസ്റ്റർ പുറത്ത്

text_fields
bookmark_border
Allu Arjun and Fahadh Faasil Movie Pushpa 2 new poster out
cancel

പുഷ്പ 2ന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. അല്ലുവിന്റെ പുഷ്പരാജും ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന ഭൻവർസിംഗും മുഖത്തോടുമുഖം നോക്കി നിൽക്കുന്നതാണുള്ളത് പുതിയ പോസ്റ്ററിലുള്ളത്.സിനിമയുടെ ട്രെയിലർ ഉടൻ പുറത്തിറങ്ങുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.ഡിസംബർ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ചിത്രം കേരളത്തിലെത്തിക്കുന്നത്.പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുമ്പോൾ തങ്ങൾക്ക് രണ്ട് അജണ്ടകളാണ് മുന്നിലുള്ളതെന്ന് മുകേഷ് ആർ മേത്ത വ്യക്തമാക്കിയിട്ടുണ്ട്. 'ലിയോ കേരളത്തിൽ നിന്നും ആദ്യ ദിനം കളക്ട് ചെയ്ത 12 കോടിയെ മറികടക്കുക, കേരളത്തിൽ റിലീസിന്‍റെ ആദ്യ ദിനം മുതൽ 24 മണിക്കൂറും ഷോകൾ പ്രദർശിപ്പിക്കുക' എന്നിവയാണ് തങ്ങളുടെ പ്രധാന അജണ്ടകളെന്ന് അദ്ദേഹം അറിയിച്ചിരിക്കുകയാണ്. ഈ അജണ്ടകള്‍ നടപ്പാക്കുമെന്ന് തന്നെയാണ് അല്ലു ആരാധകരുടെ പ്രതീക്ഷ.

ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂൾ' ബോക്സ് ഓഫീസ് വൻ വിജയം നേടുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനായാണ് അല്ലു അർജുനും സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്. പ്രേക്ഷക - നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു. പുഷ്പ 2 ഇതിനോടകം തന്നെ 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fahadh FaasilAllu ArjunPushpa 2
News Summary - Allu Arjun and Fahadh Faasil Movie Pushpa 2 new poster out
Next Story