Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബെര്‍ലിനേലില്‍...

ബെര്‍ലിനേലില്‍ പങ്കെടുത്ത് അല്ലു അര്‍ജുന്‍; ഫിലിം ഫെസ്റ്റിവലിൽ ചർച്ചയായി 'പുഷ്പ: ദ റൈസ്'

text_fields
bookmark_border
Allu Arjun at Pushpa special show in Berlin
cancel

ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ 'പുഷ്പ: ദ റൈസിന്റെ പ്രത്യേക പ്രദർശനം. ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍ അല്ലു അർജുൻ പങ്കെടുത്തു.

ആഗോള തലത്തിലുള്ള സംവിധായകര്‍, നിര്‍മ്മാതാക്കള്‍, മാര്‍ക്കറ്റ് ബയര്‍മാര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ അന്താരാഷ്‌ട്ര മാധ്യമങ്ങളോട് അദ്ദേഹം സംസാരിക്കും.

പുഷ്പ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായ 'പുഷ്പ: ദ റൈസ്' പുറത്തിറങ്ങിയതോടെതന്നെ റഷ്യ, യുഎസ്എ, ഗള്‍ഫ്, ഓസ്ട്രേലിയ, ജപ്പാന്‍, യുകെ തുടങ്ങിയ സ്ഥലങ്ങളില്‍ പുഷ്പയുടെ പ്രശസ്തി ഏറെ വര്‍ദ്ധിച്ചിരുന്നു. പുഷ്പ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ പുഷ്പ 2; ദ റൂള്‍' ആണ് അല്ലു അര്‍ജുന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. 2024 ഓഗസ്റ്റ്‌ 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തിയറ്ററുകളിലെത്തുക.

2021ല്‍ പുറത്തിറങ്ങി പുഷ്പ വൻ വിജയമായിരുന്നു. മലയാളി നടന്‍ ഫഹദ് ഫാസിലായിരുന്നു വില്ലൻ വേഷത്തിലെത്തിയത്. ചിത്രത്തിലെ പുഷ്പരാജ് ആയിട്ടുളള അല്ലു അര്‍ജുന്റെ പ്രകടനത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെയാണ് പുഷ്പ 2 സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദനയാണ് നായിക. ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Allu ArjunPushpa 2
News Summary - Allu Arjun at 'Pushpa' special show in Berlin
Next Story